സുല്‍ത്താന്‍ ബത്തേരി: ജനാബ് അഹമ്മദ് ഹാജി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള 47ാമത് സംസ്ഥാന സീനിയര്‍ പുരുഷ -വനിത ചാമ്പ്യന്‍ഷിപ്പിന് ബത്തേരിയിൽ ആവേശോജ്ജ്വല തുടക്കം. ഗവ. സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തയാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഞായറാഴ്ച രാവിലെ നടന്ന വനിത വിഭാഗം മത്സരത്തിൽ പത്തനംതിട്ട നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തി. സ്കോർ: -24--14, 25--10, 25--18. തുടർന്ന് നടന്ന പുരുഷ വിഭാഗം മത്സരത്തിൽ കോഴിക്കോട് തൃശൂരിനെ പരാജയപ്പെടുത്തി. സ്കോർ: 25-19, 25-22, 25-20. വൈകീട്ട് നടന്ന പുരുഷ വിഭാഗം മത്സരത്തിൽ ആതിഥേയരായ വയനാട് നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് തൃശൂരിനെ പരാജയപ്പെടുത്തി. സ്കോർ: -25-21, 25--20, 25--18. ചാമ്പ്യൻഷിപ് ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.കെ. സഹദേവൻ അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ്, വോളിബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. സത്യൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. മധു, ഫാ. സാമുവൽ പുതുപ്പാടി, ഫാ. ടോണി കോഴിമണ്ണിൽ തുടങ്ങിയവർ സംസാരിച്ചു. മലങ്കര കത്തോലിക്ക സഭ, ബത്തേരി രൂപത, മലങ്കര കാത്തലിക് അസോസിയേഷന്‍ കത്തീഡ്രൽ യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഡിസംബർ 10 വരെ ചാമ്പ്യൻഷിപ് നടക്കുന്നത്. ജാതി മത ഭേദമന്യേ നിര്‍ധന യുവതികള്‍ക്കുള്ള വിവാഹ ധനസഹായം കണ്ടെത്തുന്നതിനു വേണ്ടിയാണ് മത്സരം നടത്തുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ള പുരുഷ ടീമുകളും 10 ജില്ലകളില്‍നിന്നുള്ള വനിത ടീമുകളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള കേരള ടീമിനെ ഈ മത്സരത്തിൽനിന്നാണ് തെരഞ്ഞെടുക്കുന്നത്. MUST SUNWDL19 സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഞായറാഴ്ച വൈകീട്ട് നടന്ന വയനാടും തൃശൂരും തമ്മിലുള്ള മത്സരത്തിൽനിന്ന് 'നിർമാണ മേഖലയുടെ പുനരുദ്ധാരണത്തിന് സർക്കാർ നടപടി സ്വീകരിക്കണം' കൽപറ്റ: പാടേ തകർന്ന നിർമാണ മേഖലയുടെ പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.സി. റോസക്കുട്ടി. ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജി.എസ്.ടിയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം നിർമാണ മേഖലയാകെ സ്തംഭിച്ചിട്ടും ഇതിനെ അതിജീവിക്കാൻ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ല. നിത്യോപയോഗ സാധനങ്ങൾക്ക് ഒരുകാലത്തുമില്ലാത്ത വിധം വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡൻറ് പി.കെ. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടിവിപുരം രാജു, സംസ്ഥാന ട്രഷറർ, കെ.എക്സ്. സേവ്യർ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ചിന്നമ്മ ജോസ്, ശാന്തി പ്രസാദ്, എ.പി. ശ്രീകുമാർ, പി.എം. തോമസ്, ജോർജ് മണ്ണത്താനി, ജോണി നന്നാട്ട്, ഒ.പി. വാസുദേവൻ, ഷിജി ദേവസ്യ, പി.വി. വാസവൻ, പി. ശങ്കരൻ, കെ. മജീദ് എന്നിവർ സംസാരിച്ചു. SUNWDL18 ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കൗൺസിൽ കെ. പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു (NEWS MUST IMP)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.