നന്തിബസാർ: ശക്തമായ കാറ്റിൽ കടൽ ക്ഷോഭിച്ചതോടെ തീരവാസികൾക്കു ഉറക്കമില്ലാത്ത ഒരുദിവസംകൂടി. തിര അൽപം കുറഞ്ഞെങ്കിലും തീരവാസികളുടെ ഭീതിയകന്നിട്ടില്ല. തിക്കോടി, മൂടാടി. തീരദേശത്തുള്ളവരാണ് ഏറ്റവും ഭീതിയിലായത്. കല്ലകത്ത് ബീച്ച്, കോടിക്കൽ, കുന്നുമ്മൽതായ, വളയിൽ, മുത്തായം, മൂടാടി എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ കടൽ കയറിയത്. ശക്തമായ വേലിയേറ്റവും, ഉൾവലിവും കാരണം മിക്കസ്ഥലങ്ങളിലും മണ്ണ് ഒലിച്ചുപോയിരുന്നു. ഈ പ്രദേശങ്ങളിലെല്ലാം കൂടി മുന്നൂറോളം ചെറുതും വലുതുമായ വള്ളങ്ങൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നു. വേലിയേറ്റത്തിൽ താഴ്ന്നുപോയ വള്ളങ്ങളെല്ലാം സുരക്ഷിത സ്ഥാനത്ത് കയറ്റിവെച്ചിരിക്കുകയാണ് തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.