വടകര: വടകരയിലെ തീരദേശ മേഖലയിലടക്കം കടലാക്രമണം ശക്തമായതിനെത്തുടർന്ന് ജില്ല ഭരണകൂടം ജനപ്രതിനിധികളുടെ യോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. കടൽക്ഷോഭം നടന്ന പ്രദേശങ്ങളിൽ സന്നദ്ധ സേവന സംഘടനയായ എയ്ഞ്ചൽസ് ദുരന്ത നിവാരണ പ്രവർത്തനം നടത്തി. താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് കടൽക്ഷോഭത്തെ തുടർന്ന് തകർന്ന റോഡുകളിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ചെയ്തത്. തഹസിൽദാർ പി.കെ. സതീഷ്കുമാർ, എയ്ഞ്ചൽസ് സംസ്ഥാന ഡയറക്ടർ കെ.എം. അബ്്ദുല്ല, ജില്ല എക്സിക്യൂട്ടിവ് ഡയറക്ടർ പി.പി. രാജൻ തുടങ്ങിയർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.