ജലവിതരണം മുടങ്ങും

കോഴിക്കോട്: പെരുവണ്ണാമുഴി ജൈക്ക ശുദ്ധജല വിതരണപദ്ധതിയുടെ ട്രീറ്റ്മ​െൻറ് പ്ലാൻറിലേക്കുള്ള പ്രധാന പൈപ്പ്ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രീറ്റ്മ​െൻറ് പ്ലാൻറി​െൻറ പ്രവർത്തനം മൂന്നുദിവസം നിർത്തിവെക്കുന്നു. ഡിസംബർ ആറിന് രാവിലെ ആറ് മുതൽ എട്ടിന് വൈകീട്ട് ആറുവരെ കോഴിക്കോട് നഗരത്തിൽ പൊറ്റമ്മൽ ടാങ്കിൽനിന്ന് ജലവിതരണം നടത്തുന്ന സ്ഥലങ്ങളിൽ ഭാഗികമായും മലാപ്പറമ്പ്, ബാലമന്ദിരം എന്നീ ടാങ്കുകളിൽനിന്ന് ജലവിതരണം നടത്തുന്ന സ്ഥലങ്ങളിലും ഫറോക്ക് മുനിസിപ്പാലിറ്റി, ബേപ്പൂർ, കടലുണ്ടി, കുന്ദമംഗലം, എലത്തൂർ, തലക്കുളത്തൂർ, ബാലുശ്ശേരി എന്നീ പഞ്ചായത്തുകളിൽ പൂർണമായും ശുദ്ധജല വിതരണം മുടങ്ങും. സംവരണം അട്ടിമറിക്കരുത് കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള പട്ടികജാതി/വർഗ െഎക്യവേദി സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് സി.കെ. അർജുന​െൻറ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കരമന ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ നാറാത്ത്, പി. ഗോവിന്ദൻ, വെള്ളാർ സുരേന്ദ്രൻ, വേലായുധൻ, വി.കെ.മണി, ടി.വി. ബാലൻ, പുരവൂർ രഘുനാഥൻ, ഹരിദാസ്, ശ്രീധരൻ, കാർത്യായനി കണക്കാഞ്ചേരി, ഒാമന, കെ. ഗോപാൽ ഷാങ്, പ്രഭാഷ് താമരശ്ശേരി, ശശികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.