കിനാലൂർ: ഏഴുകണ്ടി, കല്ലിടുക്കിൽ, പാലംതല, പ്രദേശങ്ങളിൽ അഞ്ചു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കാരപ്പറമ്പിൽ ബീന(38), കഞ്ഞിപ്പൊയിൽ വിലാസിനി (48), ആനകുണ്ടുങ്ങൽ ശാരദ (65), കല്ലുവെട്ടുകുഴിക്കൽ ദിയ ഫാത്തിമ (11) കല്ലിടുക്ക് മലയിൽ ബിന്ദു എന്നിവർക്കാണ് ഇന്നലെ വൈകീട്ട് കടിയേറ്റത്. പൂവ്വമ്പായി രാമെൻറ വളർത്തു മൃഗത്തിനും കടിയേറ്റിട്ടുണ്ട്. കൂടുതൽ വളർത്തുമൃഗങ്ങൾക്കും തെരുവുനായകൾക്കും കടിയേറ്റിരിക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ. കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എയ്‌ഡ്‌സ് ദിനാചരണം ബാലുശ്ശേരി: എയ്‌ഡ്‌സ് ദിനാചരണ പ്രചാരണാർഥം ജില്ല മെഡിക്കൽ ഓഫിസും കേരള എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച കലാജാഥയുടെ ജില്ലതല ഉദ്ഘാടനം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷൈമ കോറോത്ത് അധ്യക്ഷത വഹിച്ചു. ജില്ല മാസ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി, മെഡിക്കൽ ഓഫിസർ ഡോ. രൂപ, ഹെൽത്ത് സൂപ്പർവൈസർ റോയ് റോജസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.