കോഴിക്കോട്: മണിയൂർ കുറുന്തോടിയിലെ കോളജ് ഒാഫ് എൻജിനീയറിങ് വടകരക്ക് നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ ബി പ്ലസ് ഗ്രേഡോടെ അക്രഡിറ്റേഷൻ. കേരളത്തിൽ നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന ആദ്യ സർക്കാർ എൻജിനിയറിങ് കോളജാണിതെന്ന് പ്രിൻസിപ്പൽ ഡോ. എൻ.കെ. നാരായണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കോഒാപറേറ്റിവ് അക്കാദമി ഒാഫ് പ്രഫഷനൽ എജുക്കേഷെൻറ കീഴിലെ ആദ്യ എൻജിനീയറിങ് കോളജാണിത്. 1999ൽ പ്രവർത്തനം ആരംഭിച്ച കോളജിൽ എൻജിനീയറിങ് ബി.ടെക് വിഭാഗത്തിൽ ആറ് ബ്രാഞ്ചുകളും ബിരുദാനന്തരബിരുദ കോഴ്സായ എം.സി.എയും നടത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ഡോ. സി. ശ്രീകാന്ത്, ടി. നിധിൻ, ആർ. വിജയൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.