ഭക്ഷ്യസുരക്ഷ രജിസ്​േട്രഷൻ മേള നാലുമുതൽ

കോഴിക്കോട്: 2006ലെ എഫ്.എസ്.എസ് ആക്ട് പ്രകാരം ഭക്ഷണം, കുടിവെള്ളം എന്നിവ നിർമിക്കുകയും വിൽപന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും വ്യക്തികളും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) രജിസ്േട്രഷനോ ലൈസൻസോ എടുക്കണം. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ ഓഫിസിനു കീഴിൽ വരുന്ന ഇനിയും രജിസ്േട്രഷൻ/ലൈസൻസ് എടുത്തിട്ടില്ലാത്തതും പുതുക്കിയിട്ടില്ലാത്തതുമായ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, മത്സ്യ സ്റ്റാളുകൾ, സ്റ്റേഷനറി സ്റ്റോറുകൾ എന്നിവക്കും വാഹനങ്ങളിലും മറ്റും കൊണ്ടു നടന്ന് ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്നവർ, ഹോസ്റ്റൽ, കാൻറീൻ, മെസ് ഹൗസ്, മേളകളുടെ നടത്തിപ്പുകാർ, ആരാധനാലയങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നവർ എന്നിവർക്കും രജിസ്േട്രഷൻ/ലൈസൻസ് നൽകുന്നതിലേക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പി​െൻറയും അക്ഷയ ജില്ലാ ഓഫിസി​െൻറയും നേതൃത്വത്തിൽ ഡിസംബർ നാലു മുതൽ പത്തുവരെ ഭക്ഷ്യ സുരക്ഷാ കമീഷണറുടെ ഓഫിസ് വളപ്പിൽ രജിസ്േട്രഷൻ മേള സംഘടിപ്പിക്കും. അക്ഷയ കേന്ദ്രങ്ങളുടെ കിയോസ്കുകൾ വഴിയായിരിക്കും രജിസ്േട്രഷൻ നടത്തുക. രജിസ്േട്രഷൻ/ലൈസൻസിനായി വരുന്ന വ്യാപാരികൾ ഫോട്ടോ, ആധാർ/ഫോട്ടോ ഐഡി കാർഡ്, ഡി ആൻഡ് ഒ ലൈസൻസ് എന്നിവയുടെ ഒറിജിനലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരണം. മേളയിൽെവച്ചു തന്നെ ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ് നൽകും. തുടർന്നും അക്ഷയ കേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമായിരിക്കും. വിവരങ്ങൾക്ക് : 8943346191.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.