-പടിഞ്ഞാറത്തറ മണ്ണിടിച്ചിൽ ദുരന്തം: ഞെട്ടൽ മാറാതെ സഹതൊഴിലാളി മനോജ് -ഉണ്ണിയെ രക്ഷിക്കാനായത് മനോജിെൻറ അവസരോചിത ഇടപെടൽമൂലം super lead package പടിഞ്ഞാറത്തറ: തരിയോട് നായ്മൂലയിൽ നടന്ന മണ്ണിടിച്ചിൽ ദുരന്തത്തിെൻറ ഞെട്ടൽ വിട്ടുമാറാതെ സഹതൊഴിലാളി മനോജ്. കളിതമാശ പറഞ്ഞ് തൊഴിലെടുക്കുന്നതിനിടയിൽ കൂട്ടത്തിൽ ഒരാളെ മരണം കൊണ്ടുപോയത് വിശ്വസിക്കാനാവുന്നില്ല പടിഞ്ഞാറത്തറ സ്വദേശി മുരിങ്ങാടൻ പുത്തൻവീട് മനോജിന്. ഡാം റിസർവോയറിനോടു ചേർന്ന് പുതുതായി നിർമിക്കുന്ന സ്വകാര്യവ്യക്തിയുടെ റിസോർട്ടിൽ പണിക്കിടയിൽ ചൊവ്വാഴ്ച രാവിലെ 9.30ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കെട്ടിടത്തിെൻറ തൂൺ നിർമിക്കുന്നതിനായി പലക അടിക്കുന്നതിനിടയിൽ പെെട്ടന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ മനോജ് കണ്ടത് കുനിഞ്ഞുനിന്ന് പണിയെടുക്കുന്ന അഞ്ചു പേരുടെ മുകളിലേക്ക് പത്തടി ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞുതാഴുന്നതാണ്. ഉറക്കെ നിലവിളിച്ച മനോജിെൻറ ശബ്ദം കേട്ടാണ് മണ്ണിടിഞ്ഞതിന് സമീപമുണ്ടായിരുന്ന മൂന്നു പേർ ഒാടിരക്ഷപ്പെട്ടത്. എന്നാൽ, അപകട മുന്നറിയിപ്പ് കേട്ട് ഓടാൻ തുടങ്ങിയപ്പോഴേക്കും മുട്ടിൽ സ്വദേശി കുഞ്ഞുമുഹമ്മദും മുണ്ടേരി സ്വദേശി ഉണ്ണിയും മണ്ണിനടിയിൽപെട്ടിരുന്നു. ഒരു മിനിറ്റ് സ്തംഭിച്ചു നിന്നുപോയെങ്കിലും ധൈര്യം വീണ്ടെടുത്ത് മണ്ണിനടിയിൽപെട്ടവരെ രക്ഷിക്കാൻ കുതിക്കുകയായിരുന്നു മനോജും കൂടെയുണ്ടായിരുന്നവരും. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷപ്പെട്ട തൊഴിലാളികളും ചേർന്ന് മണ്ണ് നീക്കി ഉണ്ണിയെ പുറത്തെടുത്തു. അപ്പോഴേക്കും മണ്ണ് നീക്കാൻ മണ്ണുമാന്തി യന്ത്രം എത്തിച്ചിരുന്നു. എന്നാൽ, മണ്ണ് നീക്കി പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞുമുഹമ്മദിെൻറ ജീവൻ പൊലിഞ്ഞിരുന്നു. സന്ദർഭോചിതമായ മനോജിെൻറ ഇടപെടലാണ് ഒരാളെ രക്ഷിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. രണ്ടു ദിവസം മുമ്പാണ് മനോജ് ഇവിടെ ജോലിക്ക് എത്തുന്നത്. രണ്ടു ദിവസത്തെ പരിചയമേയുള്ളൂവെങ്കിലും കൺമുന്നിൽ സഹപ്രവർത്തകനെ മരണം കൊണ്ടുപോയ ഞെട്ടൽ ശരീരത്തെ തളർത്തുകയാണെന്ന് മനോജ് സങ്കടത്തോടെ പറയുന്നു. TUEWDL7 manoj മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് മനോജ് തൊഴിലാളിയുടെ മരണം; അശാസ്ത്രീയ നിർമാണ പ്രവൃത്തി മൂലമെന്ന് പടിഞ്ഞാറത്തറ: തരിയോട് നായ്മൂലയിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിക്കാനിടയായ സംഭവത്തിന് കാരണം അശാസ്ത്രീയമായ നിർമാണ പ്രവൃത്തി മൂലമെന്ന് പരാതി. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് മുട്ടിൽ സ്വദേശി കുഞ്ഞുമുഹമ്മദ് (48) മണ്ണിനടിയിൽപെട്ട് മരിച്ചത്. മുണ്ടേരി സ്വദേശി ഉണ്ണി അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടനിർമാണത്തിലേർപ്പെട്ടിരുന്ന ആറു തൊഴിലാളികളെയും നാടിനെയും ഞെട്ടിച്ച ദുരന്തം അശാസ്ത്രീയമായ നിർമാണ പ്രവൃത്തി മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 15 അടിയോളം ഉയരത്തിൽ മണ്ണെടുത്ത സ്ഥലത്ത് മൺഭിത്തിയോട് ചേർന്നാണ് റിസോർട്ടിെൻറ നിർമാണം നടക്കുന്നത്. മൺഭിത്തിക്കും തറക്കും ഇടയിൽ നിന്നുതിരിയാനിടമില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് മുകളിൽനിന്ന് മണ്ണിടിഞ്ഞപ്പോൾ തൊഴിലാളികൾ മണ്ണിനടിയിലാവാൻ കാരണമായി പറയുന്നത്. ഒഴിഞ്ഞുമാറാനോ ഒാടാനോ കഴിയാത്തനിലയിൽ ഇടയിലായിപ്പോയെന്നാണ് ആരോപണം. ബാണാസുര ഡാമിെൻറ റിസർവോയറിനോടു ചേർന്ന് കുറച്ചുമാറിയാണ് നിർമാണ പ്രവൃത്തി നടക്കുന്നത്. കനത്ത മഴയുള്ള സമയത്ത് തികച്ചും അശാസ്ത്രീയമായി മണ്ണെടുത്ത് നടത്തുന്ന പ്രവൃത്തിക്കെതിരെ പരാതിയുയർന്നിട്ടുണ്ട്. മൺതിട്ടയും കെട്ടിടവും തമ്മിൽ പാലിക്കേണ്ട ദൂരപരിധി ഇവിടെ പാലിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. TUEWDL8 മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ കെട്ടിട നിർമാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.