വൈകിയെത്തിയ അവധി കുട്ടികളെ ബുദ്ധിമുട്ടിലാക്കി

NOTE- നേരത്തേ അയച്ച മഴ വാർത്തക്കൊപ്പം ബോക്സിൽ) വൈത്തിരി: കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച ജില്ലയിലെ സ്‌കൂളുകൾക്ക് അവധി നൽകിയത് ഏറെ പേരെ കഷ്ടത്തിലാക്കി. രാവിലെ ഭൂരിഭാഗം വിദ്യാർഥികളും സ്‌കൂളിൽപോയ ശേഷമാണ് കലക്ടറുടെ ഉത്തരവ് ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്‌. അതും എട്ടരമണിയോടെ. സ്‌കൂളിനടുത്ത താമസക്കാരും സ്വന്തം വാഹനങ്ങളിൽ വരുന്നവരും മാത്രമാണ് സ്‌കൂളിൽ പോകാനായി ഒരുങ്ങിയെങ്കിലും പുറപ്പെടാതിരുന്നത്. സ്കൂൾ ബസുകളിലെ ഡ്രൈവർമാർ കുട്ടികളെ കയറ്റി പാതിവഴിയിലെത്തിയപ്പോഴാണ് അവധിയാണെന്ന വിവരം ലഭിക്കുന്നത്. ഏറെ പേരും സ്കൂളിലെത്തിയാണ് അവധിയായത് അറിഞ്ഞ് തിരിച്ചുവീട്ടിലേക്ക് മടങ്ങിയത്. ഓഫിസിലേക്ക് പുറപ്പെടാനിരുന്ന ജോലിക്കാരായിട്ടുള്ള മാതാപിതാക്കൾ മക്കളെ എവിടെയാക്കുമെന്ന അങ്കലാപ്പിലുമായി. മുൻകരുതലിനും സുരക്ഷക്കും വേണ്ടിയാണ് അവധി പ്രഖ്യാപിക്കുന്നതെങ്കിലും കുറച്ച നേരത്തേ ആകാമായിരുന്നുവെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.