ബത്തേരി^ കുമിളി സൂപ്പർ ഡീലെക്സ് ഉദ്ഘാടനം ഇന്ന്

ബത്തേരി- കുമിളി സൂപ്പർ ഡീലെക്സ് ഉദ്ഘാടനം ഇന്ന് ബത്തേരി-കുമളി സൂപ്പർ ഡീലക്സ് ഉദ്ഘാടനം ഇന്ന് കൽപറ്റ: സുൽത്താൻ ബത്തേരിയിൽനിന്ന് കുമളിയിലേക്കുള്ള ദീർഘദൂര സൂപ്പർ ഡീലക്സ് സർവിസ് ബുധനാഴ്ച രാത്രി മുതൽ ആരംഭിക്കും. നേരേത്ത ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക നടപടികൾ പൂർത്തിയാക്കുന്നതി​െൻറ ഭാഗമായാണ് സർവിസ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് ബത്തേരിയിൽനിന്ന് പുറപ്പെടുന്ന ബസ് കൽപറ്റ, കോഴിക്കോട്, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, ചെറുതോണി, കട്ടപ്പന വഴി കുമളിയിലെത്തും. എല്ലാ ദിവസവും രാത്രി 7.30ന് കുമളിയിൽനിന്ന് ബത്തേരിയിലേക്കും സൂപ്പർ ഡീലക്സ് സർവിസ് നടത്തും. ബുധനാഴ്ച രാവിലെ മുതൽതന്നെ ഈ ബസിനുള്ള ഒാൺലൈൻ റിസർേവഷനും ആരംഭിക്കും. പുതിയ ഡീലക്സ് സർവിസി​െൻറ ഒൗപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ബത്തേരി ഡിപ്പോയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ബത്തേരി നഗരസഭ ചെയർമാൻ സി.കെ. സഹദേവൻ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം ശിവരാമൻ, മറ്റു ഡിപ്പോ അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. പതിനൊന്നംഗ ശീട്ടുകളി സംഘം പിടിയിൽ 90,965 രൂപ കണ്ടെടുത്തു സുൽത്താൻ ബത്തേരി: പതിനൊന്നംഗ ശീട്ടുകളി സംഘത്തെ ബത്തേരി പൊലീസ് പിടികൂടി. പണംവെച്ച് ശീട്ടുകളിച്ച തൊണ്ടർനാട് സ്വദേശി ഷമീർ (32), ചീരാൽ മനോജ്കുമാർ (40), കൊളപ്പള്ളി ശേഖരൻ (40), ബൈരക്കുപ്പ കുട്ടായി (34), നമ്പ്യാർകുന്ന് കുര്യൻ (60), അമ്പലവയൽ സ്വദേശികളായ അബ്ബാസ് (56), മൊയ്തീൻ (63), രമേശൻ (38), ഗൂഡല്ലൂർ സ്വദേശി മയിൽവാഹനം (45), പൂമല ഗോപി (51), നമ്പ്യാർകുന്ന് രവി (53) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിടിയിലായ കുര്യ‍​െൻറ പൂളക്കുണ്ടിലെ കൃഷിയിടത്തിലെ ഷെഡിൽ ശീട്ടുകളിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 90,965 രൂപയും പിടിച്ചെടുത്തു. ബത്തേരി സി.ഐ എം.ഡി. സുനിലിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.ഐ ബിജു ആൻറണിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.