കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി ഉപ്പിലിട്ട നെല്ലിക്കയുമായി കലക്ടറേറ്റ് ധർണ നടത്തി. കക്കാടംപൊയിലിലെ 150ഒാളം കുടുംബങ്ങൾ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും വിറ്റാണ് ജീവിക്കുന്നതെന്ന് നിയമസഭയിൽ എം.എൽ.എ നടത്തിയ പ്രസംഗത്തെ പരിഹസിച്ചായിരുന്നു ഉപ്പിലിട്ട നെല്ലിക്ക വിതരണം ചെയ്തത്. സ്വാതന്ത്ര്യസമര സേനാനി പി. വാസു ഉദ്ഘാടനം ചെയ്തു. മലയിടിച്ചും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചുമാണ് അനുമതിയില്ലാതെ വാട്ടർ തീം പാർക്ക് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രകൃതി സംരക്ഷണ സമിതി ചെയർമാൻ കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. തായാട്ട് ബാലൻ, നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാജൻ, വിജയരാഘവൻ ചേലിയ, സി.പി. കോയ, പി.ടി. മുഹമ്മദ്കോയ, സുമ പള്ളിപ്രം, കെ. ഗോപാലൻ, വി. കൃഷ്ണദാസ്, ടി.കെ. ഉഷാറാണി, ടി. രമേഷ്ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.