ക്ഷയരോഗികൾക്ക് ഓണം^ബക്രീദ് കിറ്റ് വിതരണം

ക്ഷയരോഗികൾക്ക് ഓണം-ബക്രീദ് കിറ്റ് വിതരണം കോഴിക്കോട്: ഓണം-ബക്രീദ് ദിനാഘോഷത്തി​െൻറ ഭാഗമായി ജില്ല ടി.ബി സ​െൻറർ ജീവനക്കാരും പ്രോജക്ട് അക്ഷയയും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും ചേർന്ന് നിർധനരായ ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ജില്ല ടി.ബി ഓഫിസർ ഡോ. പി.പി. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. പോഷാകാഹാര കിറ്റ് വിതരണം ചെയ്തു. കക്കോടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുകുന്ദൻ, ജില്ല ടി.ബി സ​െൻറർ അസി. കെ.എ. അബ്ദുൽ സലാം, സിസ്റ്റർ സുചിത, ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഇ.കെ. മുഹമ്മദ്, ശശികുമാർ ചേളന്നൂർ, പി.പി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഹബീബ് റഹ്മാൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.