കുപ്രസിദ്ധ മോഷ്​ടാവ്​ കാക്ക രഞ്​ജിത്ത്​ അറസ്​റ്റിൽ

കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് കാക്ക രഞ്ജിത്തിനെ( 26) പൊലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ ബൊട്ടാണിക്കൽ ഗാർഡൻ സ്വദേശിയായ ഇയാൾ പന്തീരാങ്കാവ് കോന്തനാരിയിലാണ് പിടിയിലായത്. ജൂലൈ 16ന് രാവിലെ ഗൾഫിൽനിന്ന് കരിപ്പൂരിലെത്തി അവിടെനിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങവെ തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മായിലിെന മോഡേൺ ബസാറിൽ തടഞ്ഞുനിർത്തി കാറി​െൻറ ചില്ല് പൊട്ടിച്ച് പിൻസീറ്റിലുണ്ടായിരുന്ന പെട്ടി കവർന്ന കേസിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ കാക്ക രഞ്ജിത്തിന് പങ്കുണ്ടെന്ന് സിറ്റി െപാലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാറിന് നേരേത്ത രഹസ്യ വിവരം ലഭിച്ചിരുന്നു. കേസിൽ നേരേത്ത അറസ്റ്റിലായ പന്തീരാങ്കാവ് സ്വദേശി ദിൽഷാദ്, കൊടൽ നടക്കാവ് സ്വദേശി അതുൽ, ചക്കുംകടവ് സ്വദേശി റാസിക് എന്നിവരെ കൂടുതൽ ചോദ്യംചെയ്തതിൽനിന്ന് ഇക്കാര്യം ഉറപ്പായി. ഇതോടെ സൗത്ത് അസി. കമീഷണർ അബ്ദുൽ റസാഖി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നല്ലളം എസ്.െഎ കൈലാസ്നാഥും സൗത്ത് ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ബംഗളൂരു, ചെന്നൈ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചുവരുന്ന പ്രതി രഹസ്യമായി കോഴിക്കോെട്ടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് തന്ത്രത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ത​െൻറ കാറിലുണ്ടായിരുന്ന പെട്ടിയും അതിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപയും കവർന്നു എന്നായിരുന്നു കേസിലെ പരാതിക്കാര​െൻറ മൊഴി. എന്നാൽ, പിടിയിലായവരെ കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് പെട്ടിയിലുണ്ടായിരുന്നത് സ്വർണമാണെന്ന് വ്യക്തമായത്. പിടിയിലായ മൂവരും പെട്ടി കവർന്ന് കാക്ക രഞ്ജിത്തിന് കൈമാറുകയായിരുന്നുവത്രെ. രഞ്ജിത്തിെന ചോദ്യംചെയ്തതിൽനിന്ന് ജൂലൈ 16ന് ഗൾഫിൽനിന്ന് ഒരാൾ സ്വർണമടങ്ങിയ പെട്ടിയുമായി ഒമാൻ എയർവേസിൽ കരിപ്പൂരിൽ ഇറങ്ങുമെന്ന് വിവരം ലഭിച്ചിരുന്നുെവന്നും ഇദ്ദേഹത്തിൽനിന്ന് സ്വർണമടങ്ങിയ പെട്ടി കവരാൻ നാലുപേരെ ചുമതലപ്പെടുത്തിയതായും മൊഴി ലഭിച്ചു. കരിപ്പൂരിലിറങ്ങിയയാളെ കാറിൽ പിന്തുടർന്ന് പെട്ടി കവർന്ന് ഗുരുവായൂരിലെത്തി തനിക്ക് കൈമാറിയെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. സ്വർണം രഞ്ജിത്ത് വിൽപന നടത്തിയെന്നാണ് മൊഴി. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ജെ.എഫ്.സി.എം അഞ്ച് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജില്ല ജയിലിലേക്കയച്ചു. പ്രതിയെ കൂടുതൽ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ ഉടൻ അപേക്ഷ നൽകും. നല്ലളം സ്റ്റേഷനിലെ എസ്.െഎ കൈലാസ്നാഥിനെ കൂടാതെ ജൂനിയർ എസ്.െഎ അസീം, സൗത്ത് ക്രൈം സ്ക്വാഡിലെ എസ്.െഎ സെയ്തലവി, അബ്ദുറഹ്മാൻ, രമേശ് ബാബു, നല്ലളം സ്റ്റേഷനിലെ സഫീർ, സുമേഷ്, പ്രിയേഷ് പ്രഭാകരൻ, സുനിൽ, ജിജിത് എന്നിവരും സൈബർ സെല്ലിലെ ബീരജ്, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. -സ്വന്തം ലേഖകൻ inner box.... 'കാക്ക കൊത്തുന്നത്' കുഴൽപ്പണക്കാരെയും സ്വർണക്കടത്തുകാരെയും കോഴിക്കോട്: കാക്ക രഞ്ജിത്ത് കുഴൽപ്പണക്കാരെയും സ്വർണക്കടത്തുകാരെയും തിരഞ്ഞുപിടിച്ച് ആസൂത്രിതമായി കവർച്ചചെയ്യുന്നയാളെന്ന് പൊലീസ്. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്. നേരേത്ത ചേവായൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒാരോ കവർച്ചയിലും പുതിയ ആളുകളെ പങ്കാളികളാക്കുകയാണ് ഇയാളുടെ രീതി. ആരെങ്കിലും പൊലീസ് പിടിയിലായാലും മുഴുവൻ കവർച്ചകളുടെയും ചുരുളഴിയാതിരിക്കാനാണിത്. കവർച്ചയിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ബംഗളൂരുവിലും െചന്നൈയിലും ആർഭാടജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. ബംഗളൂരുവിൽ ചില ബിസിനസുകളിലും ഇയാൾക്ക് പങ്കാളിത്തമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ സഹായിക്കാൻ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ചില സംഘങ്ങൾ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. പൊലീസി​െൻറ അന്വേഷണം തിരിച്ചുവിടാനായി 50 കിലോമീറ്റർവരെ ബൈക്കിൽ സഞ്ചരിച്ച് ഫോൺ ചെയ്യുകയാണ് പതിവ്. ടവർ ലൊേക്കഷൻ അനുസരിച്ച് പൊലീസ് തിരഞ്ഞുവരാതിരിക്കാനാണിത്. പുതിയ സിമ്മുകൾ എടുത്തശേഷം കുറച്ചുകാലം ഉപയോഗിച്ച് ഇൗ േഫാൺ നമ്പർ പൊലീസിന് കിട്ടിയതായി തിരിച്ചറിഞ്ഞാൽ ഫോൺ ഫുൾ ചാർജാക്കി ഇതര സംസ്ഥാനങ്ങളിലേക്കും മറ്റും ചരക്കുമായി പോകുന്ന ലോറിക്ക് മുകളിേലക്കെറിയുകയായിരുന്നു മറ്റൊരു രീതി. ചുരുക്കത്തിൽ, ഫോൺ തിരഞ്ഞുപോയാൽ പൊലീസിന് കാക്ക രഞ്ജിത്തിനെ പിടിക്കാനാവില്ല. മുളകുപൊടി കണ്ണിൽ വിതറി സ്വർണം കവർന്നതടക്കമുള്ള കേസുകൾ നേരേത്ത ഇയാൾക്കെതിരെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.