ആയിരത്തി​െൻറ നോട്ട്​ ഇറക്കുന്നില്ല ^ധനമന്ത്രാലയം

ആയിരത്തി​െൻറ നോട്ട് ഇറക്കുന്നില്ല -ധനമന്ത്രാലയം ന്യൂഡൽഹി: ആയിരം രൂപ നോട്ട് വീണ്ടും ഇറക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. പുതിയ 200 രൂപ നോട്ട് ഇറക്കിയതിനു പിന്നാലെ ആയിരവും വരുന്നുവെന്ന വ്യാപക പ്രചാരണത്തിനിടെയാണ് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ഗാർഗി​െൻറ ട്വീറ്റ്. 2016 നവംബർ എട്ടിനാണ് മുന്തിയ നോട്ടുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. തുടർന്ന് ആദ്യം രണ്ടായിരം രൂപയുടെ പുതിയ നോട്ടും കൂടുതൽ സുരക്ഷയുള്ള 500​െൻറ നോട്ടും ഇറക്കി. 500നും 100നും ഇടയിലെ 'കണ്ണി ചേർക്കൽ' ആയാണ് പുതിയ 200 രൂപ നോട്ട് ഇറക്കിയത്. കൂടുതൽ സുരക്ഷസംവിധാനങ്ങളോടെ 50 രൂപയുടെ നോട്ടും ഇറക്കിയിട്ടുണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.