'ദാരി​ദ്ര്യരേഖക്കു​ താഴെയുള്ള പട്ടികജാതിക്കാരുടെ വായ്​പ എഴുതിത്തള്ളണം'

കോഴിക്കോട്: ദാരിദ്ര്യരേഖക്കു താഴെയുള്ള മുഴുവൻ പട്ടികജാതി, വർഗക്കാരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് അലയൻസ് ഒാഫ് നാഷനൽ എസ്.സി-എസ്.ടി ഒാർഗനൈസേഷൻസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പട്ടികജാതിക്കാരുടെ വികസനത്തിന് നീക്കിവെക്കുന്ന കേന്ദ്ര ഫണ്ടായ എസ്.സി.പി, ടി.എസ്.പി ഫണ്ടുകൾ ഉപേയാഗിച്ച് 2016 മാർച്ച് 31 വരെ വായ്പയെടുത്തവരുടെ ഫണ്ടുകൾ എഴുതിത്തള്ളണം. വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 13, 14 തീയതികളിൽ സെക്രേട്ടറിയറ്റിന് മുന്നിൽ 48 മണിക്കൂർ കൂട്ട ഉപവാസം നടത്തും. പ്രസിഡൻറ് രാമദാസ് വേങ്ങേരി, സദാനന്ദൻ ചേളന്നൂർ, കെ.വി. സുരേന്ദ്രൻ, ടി.കെ. രാജൻ, കെ. ഗീതഭായ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.