മാനന്തവാടി: ഉപജില്ല ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിെൻറയും ബി.ആർ.സിയുെടയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഉപജില്ലയിലെ പ്രധാനാധ്യാപകര്‍ എസ്.എസ്.എ നിയമിച്ച സ്‌പെഷല്‍ ടീച്ചേഴ്സ് ഊരുവിദ്യാകേന്ദ്രങ്ങളിലെ വിദ്യാവളൻറിയര്‍മാര്‍, റിസോഴ്‌സ് ടീച്ചേഴ്‌സ്, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതു സമ്മേളനം ഉപജില്ല നൂണ്‍ മീല്‍ ഓഫിസര്‍ പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ഷാജന്‍ തലച്ചിറ, തലപ്പുഴ ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി. ബേബി, മൊതക്കര ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.ടി. സുഗതന്‍, ബി.പി.ഒ കെ. സത്യന്‍, ബി.ആര്‍.സി െട്രയിനര്‍ കെ.ബി. അനില്‍കുമാര്‍, തരുവണ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. മതസ്ഥാപനങ്ങളുടെ സംഭാവനകൾ വിലമതിക്കാനാവാത്തത് - ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വാകേരി: കേരളത്തിലെ മതവിദ്യാകേന്ദ്രങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് വിലമതിക്കാനാവാത്ത ദൗത്യമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിൽ ദാറുൽ ഹുദാ ഓഫ്കാമ്പസുകളായ പാണ്ടിക്കാട് ദാറുൽ ഇർഫാൻ ഇസ്ലാമിക് അക്കാദമി, ചേലേമ്പ്ര മൻഹജുറശാദ് ഇസ്ലാമിക് കോളജ്, വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി എന്നീ സ്ഥാപനങ്ങളിലെ പുതിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച തർഹീബ് ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ വി.കെ. അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദ് ദാരിമി, നൗഷാദ് മൗലവി, സി.പി. ഹാരിസ് ബാഖവി, കെ.എ. നാസർ മൗലവി, എസ്.വി. തമ്പി, ശിഹാബ് ഹുദവി, സണ്ണി സെബാസ്റ്റ്യൻ, കെ.പി. തറുവൈകുട്ടി, ശംശീർ കെല്ലൂർ, ബഷീർ, റിയാസ് ഹുദവി, അനിസ് വാഫി, ബദറുദ്ദീൻ ഹുദവി, സ്വാദിക് ഹുദവി എന്നിവർ സംസാരിച്ചു. ശബീർ ഹുദവി, ജംശാദ് ഹുദവി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. MONWDL15 ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി തർഹീബ് ശിൽപശാല ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ബോധവത്കരണ ക്ലാസും ഗ്യാസ് വിതരണവും മേപ്പാടി: ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതിയുടെ ഭാഗമായി കോൽപ്പാറ ആദിവാസി കോളനിയിൽ നടത്തിയ ബോധവത്കരണ ക്യാമ്പ് മേപ്പാടി േറഞ്ച് ഫോറസ്റ്റ് ഓഫിസർ ബി. ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുന്ദർരാജ് അധ്യക്ഷത വഹിച്ചു. കോളനി നിവാസികൾക്കുള്ള ഗ്യാസ് കണക്ഷനുകളും അനുബന്ധ സാമഗ്രികളും കോളനിയിലെ പത്തോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ബോധവത്കരണക്യാമ്പിന് എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിലെ ഗാർഡൻ മാനേജർ ജിതിൻ കണ്ടോത്ത് നേതൃത്വം നൽകി. ഡെപ്യൂട്ടി േറഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.പി. വേണുഗോപാലൻ, കോട്ടപ്പടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. ജിജിൽ, ബീറ്റ് ഓഫിസർ എ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ടാറ്റ സ്റ്റീലിെൻറ 'സംവാദ്' വയനാട്ടിൽ കൽപറ്റ: ടാറ്റ സ്റ്റീൽ സംഘടിപ്പിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ യോഗം 'സംവാദി'െൻറ ആദ്യ പ്രാദേശികയോഗം വയനാട്ടിൽ നടന്നു. രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രസംഗകരും ഗോത്രവർഗ പ്രതിനിധികളും പങ്കെടുത്തു. 'ഗോത്രയുവത്വത്തിെൻറ ആഗ്രഹങ്ങളും ഭാവിയുടെ സാരഥ്യവും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ 28 ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള 120ഓളം പ്രതിനിധികൾ പങ്കെടുത്തു. പരമ്പരാഗതഅറിവുകളുടെ സംരക്ഷണം, ഗോത്ര വിഭാഗങ്ങൾ നേരിടുന്ന സാമൂഹികപ്രതിസന്ധികൾ, അവരുടെ വിദ്യാഭ്യാസം, ജീവിത മാർഗങ്ങൾ, ലിംഗസമത്വം തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനുമായി സഹകരിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. MONWDL5 ടാറ്റ സ്റ്റീൽ സംഘടിപ്പിച്ച 'സംവാദ്' പരിപാടിയിൽ നിന്ന് യൂത്ത് ലീഗ് മാനവസംഗമം: സംഘാടകസമിതി രൂപവത്കരിച്ചു കൽപറ്റ: കൽപറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ മാനവസംഗമം പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണയോഗം ജില്ല ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡൻറ് റസാഖ് കൽപറ്റ, സെക്രട്ടറി ടി. ഹംസ, ജില്ല ലീഗ് സെക്രട്ടറി യഹ്യാഖാൻ തലക്കൽ, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ. ഹാരിസ്, സലീം മേമന, കെ.കെ. ഹനീഫ, എ.കെ. റഫീഖ്, എം. ബാപ്പുട്ടി ഹാജി, എ.കെ. സലീം, പി.കെ. സാലിം, കെ.കെ. നാസർ, ഹംസ കല്ലുങ്കൽ, അലവി വടക്കേതിൽ, അഡ്വ. എ.പി. മുസ്തഫ, ഷമീം പാറക്കണ്ടി, ജാസർ പാലക്കൽ, ലുഖ്മാനുൽ ഹക്കീം, മുനീർ വടകര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതവും ട്രഷറർ നൂർഷ ചേനോത്ത് നന്ദിയും പറഞ്ഞു. MONWDL16 നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ മാനവസംഗമം ജില്ല ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു ----------------------------- MONWDL18 ഡീസൽ തീർന്നതിെന തുടർന്ന് വയനാട് ചുരത്തിൽ മൂന്നാം വളവിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ നിന്നു പോയ ലോറി. ഇതിെന തുടർന്ന് ഗതാഗത തടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.