മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച തിനപുരം പ്രഭാകര ഹൗസിലെ രാധാകൃഷ്‌ണനെ (52) നാട്ടുകാർ അറിയുന്നത് ഡല്‍ഹി പൊലീസില്‍ അസി. സബ് ഇന്‍സ്‌പെക്ടർ എന്ന നിലയിലായിരുന്നു. എന്നാൽ, ഡല്‍ഹി പൊലീസിലെ സഹപ്രവർത്തകർക്കും കുടുംബങ്ങള്‍ക്കും നഷ്‌ടമായത് അവരുടെ ഓരോരുത്തരുടെയും കുടുംബാംഗത്തെയാണ്. അത് പ്രതിപാദിക്കുന്ന വാർത്തകളാണ് ഡൽഹിയിലെ പത്രങ്ങളില്‍ ഇടംപിടിച്ചത്. ഡല്‍ഹി പൊലീസ് കോളനിയായ കിങ്‌സ്‌വേ ക്യാമ്പില്‍ അദ്ദേഹം അറിയപ്പെടുന്ന നാടക കലാകാരനായിരുന്നു. അതിലുപരി അവരുടെ സുഖ ദുഃഖങ്ങളില്‍ ഉണ്ടാകാറുള്ള കുടുംബാംഗവും. 15ഓളം നാടകങ്ങളില്‍ അരങ്ങത്ത് വന്ന അഭിനയപ്രതിഭയായിരുന്നു രാധാകൃഷ്ണൻ. മൂന്നു തവണ നടനെന്ന നിലയില്‍ അവാർഡും ലഭിച്ചിട്ടുണ്ട്. സ്‌കിറ്റുകളുടെയും രാഷ്‌ട്രീയ ആക്ഷേപഹാസ്യ നാടകങ്ങളുടെയും രചയിതാവായിരുന്നു. ഡല്‍ഹിയിലെ സഫ്‌ദർ ഹശ്മി നാടക ഗ്രൂപ്പുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കോളനിയിലെ പല പൊലീസുകാരെയും നാടക സ്‌റ്റേജിലെത്തിച്ചത് അദ്ദേഹമായിരുന്നു. കോളനിയിലെ കുട്ടികള്‍ക്ക് നഷ്‌ടമായത് അവരെ പാട്ടുപഠിപ്പിക്കുന്ന രാധാകൃഷ്‌ണന്‍ അങ്കിളിനെയാണ്. രാധാകൃഷ്ണെൻറ മൃതദേഹം രാവിലെ 11.30ന് കേരള പൊലീസിെൻറ ഔദ്യോഗിക ബഹുമതിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരും ഡൽഹി പൊലീസിലെ സഹപ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും തിനപുരത്തെ പ്രഭാകര ഹൗസിൽ എത്തി രാധാകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ചു. MONWDL17 ഡല്‍ഹിയില്‍ നാടകത്തിെൻറ അരങ്ങില്‍ രാധാകൃഷ്‌ണന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.