കുറ്റ്യാടി- -മുള്ളൻകുന്ന് റോഡ് തകർന്നു കുറ്റ്യാടി: വർഷങ്ങളായി റീ ടാറിങ്ങോ അറ്റകുറ്റപ്പണിയോ നടത്താത്തതിനാൽ കുറ്റ്യാടി -മുള്ളൻകുന്ന് റോഡ് തകർന്ന് വാഹന യാത്ര ദുരിതമായി. കാൽനടയാത്രപോലും പ്രയാസത്തിലാണ്. മുണ്ടക്കുറ്റി മുതൽ മുല്ലൻകുന്നു വരെ മൂന്ന് കിലോമീറ്റർ ദൂരമാണ് ഏറെ ദുരിതം. വീതി കൂട്ടി റീടാർ ചെയ്യാൻ മുമ്പ് ടെൻഡറായെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം മുടങ്ങിപ്പോയത്രേ. പിന്നീട് നടപടികളായില്ല. അടുക്കത്ത് മുതൽ മുണ്ടക്കുറ്റി വരെയുള്ള ഭാഗം റീടാർ ചെയ്തിരുന്നെങ്കിലും അതും തകരുന്നുണ്ട്. റോഡിെൻറ പല ഭാഗങ്ങളും ടാറിങ് ഇടിഞ്ഞുതാണ നിലയിലാണ്. അടിയന്തര അറ്റകുറ്റപ്പണി നടത്താൻപോലും അധികൃതർ തയാറാവുന്നുമില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡ് അറ്റകുറ്റപ്പണി ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കത്ത് വാഴ നട്ടു പ്രതിഷേധിച്ചു. ജംഷി അടുക്കത്ത് അധ്യക്ഷത വഹിച്ചു. നാസർ കേളോത്ത്, സജേഷ്, രഗിൽ രാജ്, സെറീൽ, ആർ.എസ്. വിഷ്ണു, ആർ.എസ്. ലിബിൻ, ബബി ലാഷ്, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. എൻ.സി.സി കാഡറ്റുകൾ പരീക്ഷണ പറക്കൽ നടത്തി നാദാപുരം: പേരോട് എം.ഐ.എം സ്‌കൂൾ എൻ.സി.സി കാഡറ്റുകൾക്ക് കൊച്ചിയിൽ പരീക്ഷണപറക്കൽ നടത്തി. വെല്ലിങ്‌ടൺ െഎലൻഡിലെ നേവി ബേസിൽ നിന്നാണ് എയർ വിങ് വിഭാഗത്തിൽ പെട്ട 12 -കാഡറ്റുകൾ പരീക്ഷണ പറക്കൽ നടത്തിയത്. വിങ് കമാൻഡർ ഗണേഷ് നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. എൻ.സി.സി ഓഫിസർ അഷ്‌റഫ് കിഴക്കയിലാണ് സ്‌കൂൾ എൻ.സി.സി എയർ വിങ്ങിന് നേതൃത്വം നൽകുന്നത്. kz14
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.