പേരാമ്പ്ര: സ്വകാര്യ ഉടമകളുടെ താൽപര്യത്തിന് വഴങ്ങി ബസ് ചാർജ്ജ് വർധിപ്പിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് നീക്കമുണ്ടാകരുതെന്ന് കൊയിലാണ്ടി താലൂക്ക് ഉപഭോക്തൃ സംരക്ഷണ സമതി 32-ാം വാർഷിക സമ്മേളനം അഭ്യർഥിച്ചു. ജി.എസ്.ടിയുടെ മറവിൽ സാധാരണ ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള നീക്കം തടയുക, ആധാരങ്ങൾ കമ്പ്യൂട്ടർവത്കരിക്കാനുള്ള സമയം ഡിസംബർ 31 വരെ നീട്ടുക, പേരാമ്പ്ര ബൈപാസിെൻറ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഓൾ കേരള കൺസ്യൂമേഴ്സ് ആക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എം.എ. റാവുത്തർ ഉദ്ഘാടനം ചെയ്തു. എരവട്ടൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി. രാജൻ, വാർഷിക റിപ്പോർട്ടും വരവ് െചലവ് കണക്കുകളും അവതരിപ്പിച്ചു. കല്ലോട് ഗോപാലൻ, ടി.കെ. മുരളീധരൻ, കോളിയോട്ട് മാധവൻ, പി.പി. മുഹമ്മദ്, കോട്ടിലോട്ട് ദാമോദരൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എരവട്ടൂർ ബാലകൃഷ്ണണൻ (പ്രസി.), ഷാജി പയ്യോളി, കെ. ശശീന്ദ്രൻ (വൈ: പ്രസി.), പി.സി. ബാബു (ജന. സെക്ര.), ടി. രാജൻ, എൻ.എസ്. കുമാർ, സി.എം ബാബു (സെക്ര.), പി.പി. മുഹമ്മദ്(ട്രഷ.) വളം വിതരണം എകരൂല്‍: ജനകീയാസൂത്രണപദ്ധതി പ്രകാരം ഉണ്ണികുളം കൃഷിഭവനില്‍ തെങ്ങ്കൃഷിക്ക് സബ്സിഡിനിരക്കില്‍ ജൈവവളത്തിന് അപേക്ഷസമര്‍പ്പിച്ച കര്‍ഷകരിൽ വളംവാങ്ങാനുള്ള അനുമതിപത്രം ഇതുവരെ വാങ്ങാത്തവര്‍ ഈ മാസം 29 നകം കൃഷിഭവനില്‍നിന്ന് കൈപ്പറ്റണമെന്ന് കൃഷിഓഫിസര്‍ മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു. ....................... kp9
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.