സുലൈമാൻ സേട്ടിനെതിരെ തീവ്രവാദ പരാമർശം: മായിൻ ഹാജിയുടെ വീട്ടിലേക്ക്​ ​െഎ.എൻ.എൽ മാർച്ച്​

നല്ലളം: െഎ.എൻ.എൽ സ്ഥാപകൻ ഇബ്രാഹിം സുലൈമാൻ സേട്ടിനെതിരെ ചാനലിൽ തീവ്രവാദ പരാമർശം നടത്തിയെന്നാരോപിച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജിയുടെ വീട്ടിലേക്ക് െഎ.എൻ.എൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മാർച്ച് വീടിന് സമീപം പൊലീസ് തടഞ്ഞു. െഎ.എൻ.എൽ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ബഷീർ ബഡേരി, നാസർ കോയ തങ്ങൾ, ഷർമദ് ഖാൻ, ടി.ടി. മെഹബൂബ്, കലാം കടവാനത്ത്, സാലിഹ് മേടയിൽ, അൻവർ സാദത്ത്, ഉമ്മർ കപ്പക്കൽ, മുജീബ് ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷസാധ്യത കണക്കിലെടുത്ത് ചെറുവണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ കെ. രാജേഷ്കുമാറി​െൻറയും എസ്.െഎ എസ്.ബി. കൈലാസ്നാഥി​െൻറയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം മുസ്ലിംലീഗ് പ്രവർത്തകർ മായിൻ ഹാജിയുടെ വീടിന് സമീപം സംഘടിച്ചത് അൽപസമയം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിച്ചു. െഎ.എൻ.എൽ മാർച്ചിനുശേഷം ലീഗ് പ്രവർത്തകരും പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.