നാദാപുരം: തൂണേരിയിൽ ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് കയറി ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ കൂടുതൽ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ട്. അപകടം നടക്കുമ്പോൾ റോഡിൽ വാഹനങ്ങൾ ഇല്ലാത്തതും കടകൾ തുറക്കാത്തതും അപകടത്തിെൻറ വ്യാപ്തി കുറയാനിടയാക്കി. ഓട്ടോ-ടാക്സി സ്റ്റാൻഡിനും ബസ്സ്റ്റോപ്പുകൾക്കും ഇടയിലാണ് അപകടം നടന്നത്. രാവിലെ 6.50ഓടെ ആയതിനാൽ ടൗണിൽ ആളുകൾ കുറവായിരുന്നു. ടാക്സി സ്റ്റാൻഡിൽ രണ്ട് ഓട്ടോകൾ പാർക്ക് ചെയ്തിരുന്നെങ്കിലും അപകടത്തിൽപെട്ടില്ല. സംഭവം നടക്കുമ്പോൾ ബസിന് വേഗം കുറവായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. പരിക്കേറ്റ തൊട്ടിൽപാലം സ്വദേശി മുണ്ടക്കുറ്റിയിൽ രഞ്ജിത്തിനെ (25) നാട്ടുകാർ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസിെൻറ ഡ്രൈവറുടെ ഭാഗമാണ് കടയിലിടിച്ച് തകർന്നത്. യാത്രക്കാരെ രക്ഷിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെയാണ് അപകടമെന്ന് സൂചനയുണ്ട്. ബസിലെ ചില യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. photo: saji1.jpg തൂണേരിയിൽ നിയന്ത്രണംവിട്ട് കടയിൽ ഇടിച്ചുകയറിയ ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.