കോഴിക്കോട്: വാഹനത്തിൽ അമിതഭാരം കയറ്റുന്നു എന്നുപറഞ്ഞ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിൽ പ്രതിഷേധിച്ച് ടിപ്പർ, മിനിലോറി ഡ്രൈവർമാരും ഉടമകളും നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഒാണവും ബലിപെരുന്നാളും പടിവാതിൽക്കൽ നിൽക്കെ ജില്ലഭരണകൂടം ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറാവാത്തത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയെന്ന് കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ക്രഷറുകളിൽ വെയ്ബ്രിഡ്ജ് കൊണ്ടുവരാൻ സാധ്യമല്ലെന്നാണ് കലക്ടർ പറഞ്ഞത്. എങ്കിൽ അതിനൊരു പരിഹാരമാർഗം കാണണമെന്നാവശ്യപ്പെട്ട് കലക്ടറുമായി കോഒാഡിനേഷൻ കമ്മിറ്റി ബന്ധപ്പെെട്ടങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് തുടരുകയാണ്. ടിപ്പർ തൊഴിലാളികളുടെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ അധികാരികൾ ഇടപെട്ടില്ലെങ്കിൽ മറ്റുജില്ലകളിൽകൂടി സമരം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് കൺവീനർ ആബിദ് പെരുവയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.