ജി.എസ്​.ടി: പൊതുമരാമത്ത്​ ജോലികളും ബഹിഷ്​കരിക്കുമെന്ന്​ ഗവ. കരാറുകാർ

കോഴിക്കോട്: ഗവ. കരാറുകാർ ജി.എസ്.ടി 12 ശതമാനം മുതൽ 18 ശതമാനം വരെ അടക്കണമെന്ന ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികൾക്ക് പുറമെ പി.ഡബ്ല്യു.ഡി ജോലികളും ബഹിഷ്കരിക്കുമെന്ന് എൽ.എസ്.ജി.ഡി കോൺട്രാക്ടേഴ്സ് കോഒാഡിനേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു കരാറുകാർ കണക്കുകൾ നൽകിയിരുന്നത്. അതിപ്പോൾ മാസത്തിൽ മൂന്നുതവണ നൽകണമെന്നാണ് നിർദേശം. അഡ്വാൻസ് ടാക്സ് അടച്ച ശേഷം ഒരുവർഷം കഴിഞ്ഞാണ് ബിൽ പാസാക്കുന്നതെന്ന പ്രശ്നവുമുണ്ട്. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ കെ. അബ്ദുൽ അസീസ്, പി.വി. ജലീലുദ്ദീൻ, ടി.ടി. ജയദേവൻ, സി. സജീഷ്, കെ.വി. സന്തോഷ്കുമാർ, പി. മോഹൻദാസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.