ഒാർമയിലാകുമോ പ്രിയദർശിനി ബസുകൾ?

lead ബസുകളുടെ സർവിസ് പുനരാരംഭിക്കാൻ നടപടിയായില്ല ഒാട്ടം നിർത്തിയതോടെ തൊഴിലാളികളും പ്രതിസന്ധിയിൽ മാനന്തവാടി: സംസ്ഥാനത്തെ ഏക ആദിവാസി ട്രാൻസ്പോർട്ട് സഹകരണസംഘത്തി​െൻറ പ്രിയദർശിനി ബസുകളുടെ സർവിസ് നിലച്ചത് പരിഹരിക്കാനുള്ള നടപടികളായില്ല. ആറ് ബസുകളാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം ഒാട്ടം നിർത്തിയത്. മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തി​െൻറ ബസുകൾ കോടതിക്കു സമീപം റോഡരികിൽ നിരനിരയായി നിർത്തിയിട്ടിരിക്കുകയാണിപ്പോൾ. മാനന്തവാടിയിൽനിന്ന് എങ്ങോട്ടെങ്കിലും പോകണമെങ്കിൽ പ്രിയദർശിനി ബസിൽ കയറാത്തവർ വിരളമായിരിക്കും. അത്രയേറെ ശ്രദ്ധിക്കപ്പെട്ടിരുന്ന സർവിസ് ആ‍യിരുന്നിട്ടും നിസ്സാര സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഒാട്ടം നിർത്തിയിരിക്കുകയാണ് അധികൃതർ. ദീർഘദൂര സർവിസുകൾ നിർത്തിയിട്ട് ആറു മാസത്തിലധികമായി. ഇതിനു പിന്നാലെ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലേക്ക് സർവിസ് നടത്തിയിരുന്ന മൂന്ന് ബസുകളും കഴിഞ്ഞയാഴ്ച നിർത്തി. ജില്ല കലക്ടർ ചെയർമാനും സബ് കലക്ടർ മാനേജിങ് ഡയറക്ടറുമായ ഭരണസമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംഘത്തിൽ മുഴുവൻ അംഗങ്ങളും ആദിവാസികളാണ്. 36 തൊഴിലാളികൾ സംഘത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ആറുപേർക്കുമാത്രമാണ് ഇപ്പോൾ ജോലിയുള്ളത്. 1986-ലാണ് സംസ്ഥാനത്ത് പട്ടികവർഗക്കാർക്കായി ട്രാൻസ്പോർട്ട് സഹകരണ സംഘങ്ങൾ തുടങ്ങിയത്. വയനാട്ടിലെ ഒഴികെ മറ്റെല്ലാ സംഘങ്ങളും തകർന്നപ്പോഴും മാനന്തവാടിയിലെ സംഘം ലാഭകരമായിരുന്നു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി മുൻകൈയെടുത്ത് പട്ടികവർഗ വികസന വകുപ്പ് മൂന്നര കോടി രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ടുപയോഗിച്ചാണ് പുതിയ രണ്ട് ബസുകൾ വാങ്ങി തിരുവനന്തപുരത്തേക്ക് സർവിസ് ആരംഭിച്ചത്. മറ്റൊരു ആഡംബര ബസ് ടൂറിസ്റ്റ് സർവിസായും ഓടിയിരുന്നു. ആകെയുള്ള എട്ട് ബസുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ റൂട്ടിലോടുന്നത്. ആഡംബര ബസി​െൻറ നികുതിയടക്കാത്തതാണ് കട്ടപ്പുറത്താകാൻ കാരണം. യാത്രാക്ലേശം രൂക്ഷമായ തിരുനെല്ലി, ബത്തേരി, വാളാട് റൂട്ടുകളിൽ സർവിസ് നിർത്തിയതോടെ ജനങ്ങൾ ദുരിതത്തിലാണ്. നിർത്തിയിട്ട മൂന്ന് ബസുകൾക്ക് ഇനി പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കണം. മറ്റുള്ളവക്ക് നിസ്സാര പ്രശ്നങ്ങൾ മാത്രമാണ് പരിഹരിക്കാനുള്ളത്. നിർത്തിയിട്ട ഓരോ ബസിനും മാസം 11,000 രൂപ വീതം നികുതി അടക്കാനുണ്ട്. സംഘത്തിന് പുതിയ സെക്രട്ടറിയെ നിയോഗിച്ചെങ്കിലും സാമ്പത്തിക പ്രയാസമുള്ളതിനാൽ പ്രവർത്തനം കാര്യക്ഷമമാകുന്നില്ല. ഈ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഒരു രൂപപോലും ഈ സംഘത്തിന് അനുവദിച്ചിട്ടില്ല. SUNWDL6 സർവിസ് നടത്താതെ നിർത്തിയിട്ടിരിക്കുന്ന പ്രിയദർശിനി ബസുകൾ ----------------------------------------------------- ബത്തേരിയിൽനിന്ന് കുമളിയിലേക്ക് പുതിയ രാത്രി സർവിസ് സൂപ്പർ ഡീലക്സ് നാളെ മുതൽ ഒാടിത്തുടങ്ങും കൽപറ്റ: ദീർഘദൂര യാത്രക്കാർക്കായി പുതിയ ഡീലക്സ് സർവിസുമായി ബത്തേരി കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരിയിൽനിന്ന് കുമളിയിലേക്കുള്ള ദീർഘദൂര സൂപ്പർ ഡീലക്സ് സർവിസ് ചൊവ്വാഴ്ച രാത്രിമുതൽ ആരംഭിക്കും. എല്ലാദിവസവും രാത്രി എട്ടുമണിക്ക് ബത്തേരിയിൽനിന്ന് പുറപ്പെടുന്ന ബസ് കൽപറ്റ, കോഴിക്കോട്, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, ചെലച്ചുവട്, ചെറുതോണി, കട്ടപ്പന വഴി കുമളിയിലെത്തും. എല്ലാ ദിവസവും രാത്രി 7.30ന് കുമളിയിൽനിന്ന് ബത്തേരിയിലേക്കും സർവിസ് നടത്തും. ആർ.എസ്.സി 691, 774 ബസുകളാണ് ബത്തേരി-കുമളി റൂട്ടിൽ ദിവസേന സർവിസ് നടത്തുക. ചൊവ്വാഴ്ച രാവിലെ മുതൽത്തന്നെ ഈ ബസിനുള്ള ഒാൺലൈൻ റിസർേവഷനും ആരംഭിക്കും. പുതിയ ഡീലക്സ് സർവിസി​െൻറ ഒൗപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 5.30ന് ബത്തേരി ഡിപോയിൽ നടക്കും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കെ.എസ്.ആർ.ടി.സി ഡിപോ അധികൃതരും മറ്റു ജനപ്രതിനിധികളും ബസ് പാസഞ്ചേഴ്സ് കൂട്ടായ്മ ഭാരവാഹികളും പങ്കെടുക്കും. IMPORTANTMUST SUNWDL16 ബത്തേരി- കുമളി സർവിസ് നടത്തുന്ന സൂപ്പർ ഡീലക്സ് ബസ് (ഫയൽ ചിത്രം) ഫുൾ റിസർവേഷനോടെ ബത്തേരി- ബംഗളൂരുവി​െൻറ ആദ്യ സർവിസ് കൽപറ്റ: സുൽത്താൻ ബത്തേരി- മാനന്തവാടി- ബംഗളൂരു ഞാ‍യറാഴ്ച സ്പെഷൽ സൂപ്പർ ഫാസ്റ്റി​െൻറ ആദ്യ സർവിസ് ഫുൾ റിസർവേഷനോടെ. വൈകീട്ടോടെത്തന്നെ മുഴുവൻ സീറ്റും റിസർവേഷനായി. ഞായറാഴ്ച രാത്രി 9.15ന് ബത്തേരിയിൽനിന്ന് പുറപ്പെട്ട ബസിന് വിവിധയിടങ്ങളിൽ സ്വീകരണം നൽകി. ആദ്യ ദിവസംതന്നെ ജനങ്ങൾ ഏറ്റെടുത്തതിനു തെളിവാണ് രാവിലെ മുതലുള്ള റിസർവേഷൻ. ഉച്ചയോടെതന്നെ പകുതിയിലധികം സീറ്റുകളും റിസർവേഷനായിരുന്നു. വൈകീട്ട് ആറോടെയാണ് മുഴുവൻ സീറ്റുകളിലും ബുക്കിങ് പൂർത്തിയായത്. ബത്തേരി-മാനന്തവാടി-കുട്ട-മൈസൂരു-മാണ്ട്യ വഴിയാണ് സർവിസ്. ഞായറാഴ്ചകളിൽ ബംഗളൂരുവിലേക്ക് അത്യാവശ്യത്തിനു പോകുന്നവർക്കും വിദ്യാർഥികൾക്കും ഒരുപോലെ ഗുണംചെയ്യുന്ന സർവിസാണിത്. ആദ്യദിനത്തിലെ ഫുൾ റിസർവേഷനും ബത്തേരി ഡിപോക്ക് പ്രതീക്ഷ നൽകുന്നതാണ്. -add ksrtc slug
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.