കണ്ടക്ടർക്കും രക്ഷയില്ല; ബസിൽനിന്ന് ടിക്കറ്റ് റാക്കടക്കം മോഷണംപോയി കോഴിക്കോട്: കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ സീറ്റിനുതാഴെയുള്ള പെട്ടിയിൽനിന്ന് ടിക്കറ്റ് റാക്കടക്കം മോഷ്ടിച്ചു. താമരശ്ശേരി ഡിപ്പോയിലെ ആർ.എസ്.കെ 39 ടി.ടി ബസിലെ കണ്ടക്ടറുടെ ബാഗാണ് ബസിൽനിന്ന് കളവുപോയത്. കെ.എസ്ആർ.ടി.സി മാവൂർറോഡ് സ്റ്റാൻഡിൽനിന്ന് ബാഗ് നഷ്ടപ്പെട്ടതായാണ് കണ്ടക്ടർ പറയുന്നത്. ഗുരുവായൂർ-കോഴിക്കോട്-താമരശ്ശേരി റൂട്ടിലോടുന്ന ബസ് രാത്രി 12.15 നാണ് കോഴിക്കോട് കെ.എസ്ആർ.ടി.സി സ്റ്റാൻഡിലെത്തിയത്. ഡ്രൈവറും കണ്ടക്ടറും ചായകുടിക്കാൻ പുറത്തിറങ്ങിയ അഞ്ചുമിനിറ്റിനുള്ളിലാണ് മോഷണം നടന്നത്. കോഴിക്കോട് സ്റ്റാൻഡിലെത്തുന്നതിനു തൊട്ടുമുമ്പ്വരെ ബാഗ് പെട്ടിക്കുള്ളിലുണ്ടായിരുന്നെന്ന് കണ്ടക്ടർ പറയുന്നു. താമരശ്ശേരിക്കു ബസ് പുറപ്പെട്ടപ്പോഴാണ് മോഷണവിവരമറിയുന്നത്. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ തകരാറിലായാൽ ഉപയോഗിക്കാനായി ബാഗിൽ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് രൂപയുടെ മാന്വൽ ടിക്കറ്റുകൾ ഉൾെപ്പട്ട ടിക്കറ്റ് റാക്കാണ് നഷ്ടപ്പെട്ടത്. ടിക്കറ്റുകൾ ദുരുപയോഗിക്കാൻ സാധ്യത ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. ആധാർ കാർഡും ജോലിസംബന്ധമായ രേഖകളും നഷ്ടപ്പെട്ടവയിൽ ഉൾെപ്പടും. കണ്ടക്ടർ നടക്കാവ് പൊലീസിൽ പരാതി നൽകി. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ മോഷണശല്യം പരിഹരിക്കാൻ സി.സി.ടി.വി ഉൾപ്പെടെ സ്ഥാപിക്കുമെന്ന് അധികൃതർ നേരത്തേ ഉറപ്പുപറഞ്ഞിരുന്നെങ്കിലും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.