മിഠായി​തെരുവിൽ ഒാണത്തിരക്ക​്​ തുടങ്ങി​; വില്ലനായി മഴ

മിഠായിതെരുവിൽ ഒാണത്തിരക്ക് തുടങ്ങി; വില്ലനായി മഴ കോഴിക്കോട്: ഒാണത്തിനും ബക്രീദിനും ദിവസങ്ങൾ മാത്രം ശേഷിക്കെ മിഠായിതെരുവ് കച്ചവടക്കാരക്കൊണ്ടു നിറഞ്ഞു. തെരുവുകച്ചവടക്കാർ ഉൾെപ്പടെ നിരവധിപേർ വിവിധ ഉൽപന്നങ്ങളുമായി മിഠായിതെരുവിൽ സ്ഥാനംപിടിച്ചപ്പോൾ അവധിയുടെ ആലസ്യം മാറ്റിവെച്ച് ജനം ഒഴുകിയെത്തി. ഞായറാഴ്ച സൺഡേ മാർക്കറ്റടക്കമുള്ളതിനാൽ സാധാരണ കച്ചവടക്കാർക്കുപുറമെ ഇതര സംസ്ഥാനക്കാരടക്കം നിരവധി വഴിവാണിഭക്കാരും സ്ഥലത്തുണ്ടായിരുന്നു. ഇടക്കുള്ള മഴ വില്ലനായപ്പോൾ കച്ചവടം കുറയുമെന്ന ആധിയിലായിരുന്നു കച്ചവടക്കാർ. ഏതുനിമിഷവും പെയ്യാവുന്ന മഴയെ പ്രതീക്ഷിച്ച് പ്ലാസ്റ്റിക് പായയും തയാറാക്കിയാണ് പലരും കച്ചവടത്തിനിരുന്നത്. ഇടവേളകളിൽ മഴ എത്തിനോക്കിയപ്പോൾ ചുരിദാറും ബെഡ് ഷീറ്റുമടക്കമുള്ള സാധനങ്ങൾ പായക്കുള്ളിലേക്കൊതുക്കുന്ന തിരക്കിലായിരുന്നു കച്ചവടക്കാർ. ജനത്തിരക്കുണ്ടെങ്കിലും പൊതുവെ കച്ചവടം കുറവാണെന്ന അഭിപ്രായമാണ് ഉന്തുവണ്ടിക്കാരുൾപ്പെടെ പങ്കുവെച്ചത്. പൂവിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് കച്ചവടം കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നും മറ്റും വേണ്ടത്ര പൂക്കൾ സ്റ്റോക്കെത്തിയിട്ടും വിറ്റുപോകുന്നില്ല. മഴ കാരണം വിവിധ സംഘടനകളും ക്ലബുകളും പൂക്കളമത്സരത്തിൽനിന്ന് വിട്ടുനിൽക്കുന്നുമുണ്ട്. നോട്ടുനിരോധനത്തിനു ശേഷം ജി.എസ.്ടി കൂടി ആയതോടെ റെഡിമെയ്ഡ് ഉൾപ്പെടെയുള്ള വസ്ത്രവ്യാപാര രംഗത്ത് അഞ്ചു ശതമാനത്തിലധികം വില വർധിപ്പിക്കേണ്ടി വന്നതായി തുണിക്കടക്കാർ പറഞ്ഞു. ഇതു കാരണം പലരും െതരുവുകച്ചവടക്കാരെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞദിവസം മാത്രമാണ് നവീകരണപ്രവർത്തനങ്ങൾ കഴിഞ്ഞ് മിഠായിതെരുവ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.