കേന്ദ്രത്തിെൻറ ഭ്രാന്തൻ നയങ്ങൾ നടപ്പാക്കിയാൽ ഇന്ത്യ പശുക്കളാൽ നിറയും ^ - എം.എം. മണി

കേന്ദ്രത്തി​െൻറ ഭ്രാന്തൻ നയങ്ങൾ നടപ്പാക്കിയാൽ ഇന്ത്യ പശുക്കളാൽ നിറയും - - എം.എം. മണി കേന്ദ്രത്തി​െൻറ ഭ്രാന്തൻ നയങ്ങൾ നടപ്പാക്കിയാൽ ഇന്ത്യ പശുക്കളാൽ നിറയും - - എം.എം. മണി നടക്കുന്നത് വൃത്തികെട്ടവന്മാരുടെ ഭരണം സുല്‍ത്താന്‍ ബത്തേരി: ഹിന്ദു വോട്ട് നേടി ഭരണത്തിലെത്തിയ മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍ അധികാരം കിട്ടിയപ്പോള്‍ ഹിന്ദുവിനെ മറന്നുവെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി വൃത്തികെട്ടവന്മാരുടെ ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും മന്ത്രി എം.എം. മണി. സി.പി.എം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സി. ഭാസ്‌കരന്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇവിടെ മനുഷ്യന് രക്ഷയില്ല. പട്ടിക്കും പശുവിനും മാത്രം സംരക്ഷണമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. കേന്ദ്ര സര്‍ക്കാറി​െൻറ ഭ്രാന്തന്‍ നയങ്ങള്‍ നടപ്പാക്കിയാല്‍ തെരുവുനായ്ക്കളെ പോലെ ഇന്ത്യ മുഴുവന്‍ പശുക്കളെക്കൊണ്ട് നിറയും. അമേരിക്കയുടെ യൂനിയന്‍ പങ്കാളിയായി പ്രവര്‍ത്തിക്കുകയാണ് മോദിയെന്ന് തെളിയിക്കുന്നതാണ് ഇസ്രായേല്‍ സന്ദര്‍ശനം. മൂന്നു വര്‍ഷം പിന്നിട്ടിട്ടും മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാതെ രാജ്യത്തെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. പൂച്ച സന്യാസി ഭരിക്കുന്ന സംസ്ഥാനത്ത് പിഞ്ചു കുട്ടികള്‍ ജീവവായു കിട്ടാതെയാണ് മരിച്ചത്. ഇതില്‍പരം നാണക്കേട് മറ്റൊന്നില്ല. കേരള സര്‍ക്കാറിനെ അട്ടിമറിക്കാനും സംഘര്‍ഷമുണ്ടാക്കാനുമാണ് അടിക്കടിയുള്ള ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ശശാങ്കന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എല്‍.എ, എം. വേലായുധന്‍, പി.എ. മുഹമ്മദ്, ബേബി വര്‍ഗീസ് എന്നിവർ സംസാരിച്ചു. SUNWDL26 സി. ഭാസ്‌കരന്‍ അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി എം.എം. മണി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.