ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ-അബൂദബി കാൽനൂറ്റാണ്ട് പിന്നിടുന്നു ചേമഞ്ചേരി: മാതൃകപരമായ പ്രവർത്തനങ്ങളോടെ ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ-അബൂദബി കാൽനൂറ്റാണ്ട് പിന്നിടുന്നു. 1992ൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ച സംഘടന ഇതിനകം 75 ലക്ഷം രൂപയുടെ സേവനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് തലത്തിൽ പ്രവർത്തിക്കുന്ന ഒമ്പത് വിദ്യാലയങ്ങളിൽ കുടിവെള്ളശുചീകരണ സംവിധാനങ്ങൾ ഒരുക്കി. രണ്ട് വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടറുകളും നൽകി. പഞ്ചായത്തിലെ മൂന്ന് പ്രധാന അങ്ങാടികളിൽ പൊതുശൗചാലയങ്ങൾ നിർമിച്ച് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കാപ്പാട് ശാദിമഹലിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് അശോകൻകോട്ട് രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കുടിവെള്ള ശുചീകരണ സംവിധാനങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് അംഗം സത്യനാഥൻ മാടഞ്ചേരി നിർവഹിച്ചു. അസോസിയേഷൻ ക്ഷേമനിധി എം.ഡി വി.എ. ഹാഷിം കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. മദ്റസ പൊതുപരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർഥികൾക്ക് ഉപദേശകസമിതി അംഗം വി.എ. ആലിക്കുഞ്ഞി കാഷ് അവാർഡ് വിതരണം ചെയ്തു. 25 വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച സ്മരണിക പൂക്കാട് കലാലയം വൈസ് പ്രസിഡൻറ് യു.കെ. രാഘവൻ മാസ്റ്റർ 'കനിവ് സ്നേഹതീരം' ചെയർമാൻ അബ്ദുല്ലക്കോയ കണ്ണങ്കടവിന് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡൻറ് വി.എ. ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. എം.സി. മമ്മദ്കോയ, വിനോദ് പപ്പാലിക്കരി, എം.പി. മൊയ്തീൻകോയ, പി.പി. അബ്ദുൽലത്തീഫ്, എസ്.കെ. ഹംസ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഫാറൂഖ് ബിസ്മി സ്വാഗതവും എൻ. മുഹമ്മദ്സലിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.