കോഴിക്കോട്: 105ാമത്തെ വയസ്സിൽ നിര്യാതയായ നൂറാന്തോടിലെ മറിയവും പത്താം വയസ്സിൽതന്നെ ഈ ലോകത്തോട് വിടപറയേണ്ടിവന്ന തലയാട് സ്വദേശി ആൻമി വിത്സണും വീട്ടുകാരുടെ ഓർമകളിൽ മാത്രമല്ല, രണ്ട് വ്യക്തികളുടെ ഒാരോ കാഴ്ചകളിലും ജീവിക്കുകയാണ്. പണമോ സ്വത്തോ ആവശ്യമില്ലാത്ത മഹത്തായ ഒരു ദാനത്തിലൂടെയാണ് ഇവർ ഇന്നും ജീവിക്കുന്നത്; നേത്രദാനത്തിലൂടെ. ദേശീയ നേത്രദാന പക്ഷാചരണത്തിെൻറ ഭാഗമായി പുതിയറയിലെ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നേത്രദാനം നടത്തിയ വ്യക്തികളുടെ ഓർമക്കായി ഒരുക്കിയ ഫോട്ടോ എക്‌സിബിഷനിലാണ് മരണശേഷം കണ്ണുകൾ ദാനംചെയ്ത വ്യക്തികൾ വീണ്ടും സ്മരണകളിൽ നിറയുന്നത്. നേത്രദാനത്തിന് തയാറാവാൻ പൊതുജനത്തിന് പ്രചോദനമാവുകയാണ് പ്രദർശനം. ആശുപത്രിയുടെ സഹായത്തോടെ നൂറുകണക്കിന് വ്യക്തികൾക്ക് നേത്രദാനത്തിലൂടെ കാഴ്ചയുടെ സൗഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ആശുപ്രതിയുമായി ബന്ധം പുലർത്തുന്ന കുടുംബങ്ങളിലെ മുന്നൂറിലേറെ വ്യക്തികളുടെ ഫോട്ടോകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രശസ്ത പത്രപ്രവർത്തകരായ തെരുവത്ത് രാമൻ, ഐ.വി. ദാസ്, സ്വതന്ത്ര്യസമര േസനാനി ഗോവിന്ദൻ നമ്പീശൻ എന്ന പീരങ്കി നമ്പീശൻ, അന്ധവിദ്യാർഥികളുടെ അധ്യാപകൻ ഗോപാലൻ മാസ്റ്റർ തുടങ്ങി നാടിെൻറ നാനാഭാഗത്തുനിന്നുമുള്ള, നേത്രദാനത്തിലൂടെ അനശ്വരരായവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. വർഷന്തോറും കോടിക്കണക്കിന് ആളുകൾ മരിച്ചുപോകുമ്പോൾ കേവലം ആയിരങ്ങൾ മാത്രമാണ് നേത്രദാനത്തിന് തയാറാവുന്നതെന്നും എന്നാൽ, സമൂഹത്തിൽ ഒരുപാടു പേർ ഇരുട്ടിെൻറ േലാകത്ത് കഴിയുകയാണെന്നും ഈ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ടെന്നും ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് മാനേജർ കെ.പി. പ്രവീൺ പറഞ്ഞു. െസപ്റ്റംബർ എട്ടുവരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.