വടുവഞ്ചാല്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതി അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നുവെന്നാരോപിച്ച് സി.പി.എം മൂപ്പൈനാട് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തി. യു. കരുണന്‍ ഉദ്ഘാടനം ചെയ്തു. പി.സി. ഹരിദാസൻ, ശിവദാസന്‍ എന്നിവർ സംസാരിച്ചു. ജോളി സ്കറിയ അധ്യക്ഷത വഹിച്ചു. സിറിള്‍ ഡിക്കോസ്റ്റ സ്വാഗതവും സുരേഷ്ബാബു നന്ദിയും പറഞ്ഞു. WEDWDL1 സി.പി.എം നേതൃത്വത്തില്‍ നടത്തിയ മൂപ്പൈനാട് പഞ്ചായത്ത് ഓഫിസ് മാർച്ച് യു. കരുണന്‍ ഉദ്ഘാടനം ചെയ്യുന്നു കൂടോത്തുമ്മൽ--ചീക്കല്ലൂർ-മേച്ചേരി--പനമരം റോഡ് അധികൃതരുടെ അവഗണനക്കെതിരെ സമരം ചീക്കല്ലൂർ: 14 വർഷം മുമ്പ് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ പദ്ധതിയിലൂടെ ടാർ ചെയ്ത കൂടോത്തുമ്മൽ--ചീക്കല്ലൂർ--മേച്ചേരി-പനമരം റോഡ് ഗതാഗതയോഗ്യമല്ലാതായിട്ടും അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ അവഗണനയിൽ യോഗക്ഷേമസഭ ചീക്കല്ലൂർ ഉപസഭ പ്രതിഷേധിച്ചു. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ടാക്സി വാഹനങ്ങൾ സർവിസ് നിർത്തി പണിമുടക്കി പ്രതിഷേധിച്ചിരുന്നു. എന്നിട്ടും അധികൃതർ നടപടിക്ക് തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. റോഡിെൻറ ശോച്യാവസ്ഥ കാരണം പനമരത്തുനിന്നോ കൂടോത്തുമ്മലിൽനിന്നോ വാഹനങ്ങൾ ഇവിടേക്ക് വരാൻ കൂട്ടാക്കാറില്ല. വിദ്യാർഥികളും ആദിവാസികളുമടക്കം സമീപ നഗരത്തിലെത്തുന്നത് നടന്നാണ്. റോഡിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ ജനകീയസമരങ്ങളിൽ പങ്കാളികളാകാനും കേന്ദ്രത്തിലെയും കേരളത്തിലെയും ഉന്നതാധികാരികളുടെ സത്വരശ്രദ്ധയിൽ പെടുത്താനും യോഗം തീരുമാനിച്ചു. മാങ്കുളം നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എം. രാജേന്ദ്രൻ, മുരളി മാടമന, പുതിയില്ലം ശങ്കരൻ എമ്പ്രാന്തിരി, മരങ്ങാട് കേശവൻ നമ്പൂതിരി, ഹരിനാരായണൻ മാങ്കുളം, ഈശ്വരൻ മാടമന, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീശൈല മാടമന, സ്മിത അന്തർജനം, തങ്കമണി അന്തർജനം എന്നിവർ സംസാരിച്ചു. WEDWDL2 തകർന്ന് ചളിക്കുളമായ കൂടോത്തുമ്മൽ- ചീക്കല്ലൂർ-പനമരം റോഡ് വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കലക്ടറേറ്റ് മാർച്ച് കൽപറ്റ: വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയുടെ കടുത്ത ഉപാധികൾ ഒഴിവാക്കി എല്ലാ വിദ്യാർഥികളെയും വായ്പാബാധ്യതയിൽനിന്ന് മുക്തരാക്കുക, കേസുകളും റവന്യൂ റിക്കവറി നടപടികളും ബാങ്കുകളെക്കൊണ്ട് പിൻവലിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വായ്പയെടുത്ത വിദ്യാർഥികളും രക്ഷിതാക്കളും ഐ.എൻ.പി.എയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ഐ.എൻ.പി.എ സംസ്ഥാന രക്ഷാധികാരി മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ ബഹു ഭൂരിപക്ഷത്തെയും പുറത്താക്കുന്ന ഈ ഉപാധികൾ ഒഴിവാക്കി സഹായപദ്ധതി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.പി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി സെപ്റ്റംബർ 27ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ സംഗമം നടത്തും. പ്രസിഡൻറ് ടി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. ഭഗത് സ്വാഗതവും എ.എം. ബിൻസി, മറിയക്കുട്ടി, കെ.സി. ജോയി, കെ.പി. ജോണി, ദേവസ്യ പുറ്റനാൽ, എ.സി. തോമസ്, ബി. ഇമാമുദ്ദീൻ, വിജയൻ പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു. കൽപറ്റ പിണങ്ങോട് ജങ്ഷനിൽനിന്നാരംഭിച്ച പ്രകടനത്തിന് എൻ.കെ. ഐസക്ക്, മിഥുൻ ചീരാൽ, ഇ.വി. രാജു, ദേവരാജൻ, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. WEDWDL3 വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർഥികളും രക്ഷിതാക്കളും നടത്തിയ കലക്ടറേറ്റ് മാർച്ച് ഐ.എൻ.പി.എ സംസ്ഥാന രക്ഷാധികാരി മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.