കൽപറ്റ: പാതയോരത്തെ ഉണങ്ങിയ മരങ്ങൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. കൽപറ്റ--മേപ്പാടി റൂട്ടിൽ വിനായക വളവിന് സമീപെത്തയും മേപ്പാടി--ചുണ്ടേൽ റൂട്ടിൽ ഓടത്തോട് കൂട്ടമുണ്ട സബ്സ്റ്റേഷന് സമീപത്തെയും ഉണങ്ങിയ മരങ്ങളാണ് ഭീഷണിയായത്. ഇരു റൂട്ടിലും മേപ്പാടി, അമ്പലവയൽ, ഊട്ടി എന്നിവിടങ്ങളിലേക്കും തിരിച്ചും നിരവധി വിനോദസഞ്ചാരികൾ കടന്നുപോവുന്ന റോഡാണിത്. കൂടാതെ, സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാർ ദിനേന ഇതിലൂടെ യാത്ര ചെയ്യുന്നു. വിനായക വളവിന് സമീപത്തെ റോഡിന് വീതി കൂട്ടുന്നതുവരെ ഒരു കുഴപ്പവുമില്ലാതിരുന്ന മരം പൊടുന്നനെയാണ് ഉണങ്ങിയത്. വീതി കൂട്ടിയപ്പോൾ വീട്ടിമരം റോഡിലേക്ക് കയറിനിൽക്കുന്ന നിലയിലായി. പിന്നീട് ഉണങ്ങിത്തുടങ്ങി. ഫ്ലക്സുകളും ബാനറുകളും തൂക്കിയിടാൻ മാത്രമായി നിലകൊള്ളുന്ന മരത്തിൽനിന്ന് ദ്രവിച്ച കൊമ്പുകൾ റോഡിലേക്ക് വീഴുകയാണ്. വാഹനങ്ങൾക്കു മുകളിലേക്ക് ഇതിനകംതന്നെ മരക്കൊമ്പുകൾ പതിച്ചു. ഭാഗ്യംകൊണ്ടു മാത്രമാണ് വലിയ കൊമ്പുകൾ അടർന്നുവീഴാത്തത്. മേപ്പാടി--ചുണ്ടേൽ റൂട്ടിൽ അമ്പ്രല വളവിനു സമീപവും നാൽപത്തിയാറിനു സമീപവും മരങ്ങൾ വീണിരുന്നു. സംഭവത്തിൽ ഒമ്നി വാൻ തകരുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി ഇലക്ട്രിക് തൂണുകളും നശിച്ചിരുന്നു. പാതയോരത്തെ ഭീഷണിയായ മരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകി അടിയന്തര നടപടി കൈക്കൊള്ളണമെന്ന കലക്ടറുടെ നിർദേശമുള്ളപ്പോഴാണ് മാസങ്ങളായി ഉണങ്ങിയ മരം അപകടഭീഷണിയുയർത്തുന്നത്. WEDWDL4 ചുണ്ടേൽ-മേപ്പാടി റോഡിലെ ഉണങ്ങിവീഴാറായ മരം മതസ്വാതന്ത്ര്യ സംരക്ഷണ റാലി നാളെ കൽപറ്റ: ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ മതസ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള സംഘ്പരിവാര ശക്തികളുടെ കുതന്ത്രങ്ങൾക്കെതിരെയും രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട അക്രമങ്ങൾക്കെതിരെയും എസ്.കെ.എസ്.എസ്.എഫ് മതസ്വാതന്ത്ര്യ റാലി വെള്ളിയാഴ്ച വൈകീട്ട് നാലിന് മാനന്തവാടിയിൽ നടക്കും. യോഗത്തിൽ പ്രസിഡൻറ് ശൗക്കത്തലി വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി കെ. മമ്മൂട്ടി മാസ്റ്റർ, അബൂബക്കർ റഹ്മാനി, ഖാസിം ദാരിമി, അലി യമാനി, എം.വി. സാജിദ് മൗലവി, മൊഹ്യിദ്ദീൻ കുട്ടി യമാനി, മൊഹ്യിദ്ദീൻ കുട്ടി ദാരിമി, ശിഹാബ് മാസ്റ്റർ, മുസ്തഫ വെണ്ണിയോട്, അലി കൂളിവയൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. അയ്യൂബ് മാസ്റ്റർ സ്വാഗതവും അബ്ദുൽ ലത്തീഫ് വാഫി നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനം കമ്പളക്കാട്: മടക്കിമലയിൽ കള്ളുഷാപ്പ് സ്ഥാപിച്ചതിനെതിരെ പ്രദേശവാസികൾ പ്രതിഷേധ പ്രകടനം നടത്തി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മടക്കിമലയിൽ കള്ളുഷാപ്പ് സ്ഥാപിച്ചത് സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. വർഗീസ്, മുസ്തഫ, മുഹമ്മദ് വടകര, അബ്ദുൽ ഖാദർ മടക്കിമല, അഷ്റഫ്, സുലൈമാൻ, റഷീദ്, പി.ടി. അഷ്റഫ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. WEDWDL8 മടക്കിമലയിൽ കള്ളുഷാപ്പ് സ്ഥാപിച്ചതിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രകടനം മർകസ് റൂബി ജൂബിലി ജില്ല ലീഡേഴ്സ് മീറ്റ് നാളെ കൽപറ്റ: 'പര്യവേക്ഷണം വൈജ്ഞാനിക മികവിന്' എന്ന ശീർഷകത്തിൽ നടക്കുന്ന മർകസ് റൂബി ജൂബിലി സമ്മേളനത്തിെൻറ ഭാഗമായി ജില്ല ലീഡേഴ്സ് മീറ്റ് വെള്ളിയാഴ്ച വൈകീട്ട് നാലിന് കൽപറ്റ അൽഫലാഹ് കോംപ്ലക്സിൽ നടക്കും. മർകസുസ്സഖാഫത്തി സുന്നിയ്യ 40ാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നാൽപതിന പദ്ധതികളെക്കുറിച്ചും ജില്ലയിലെ പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്ന ജില്ല ലീഡേഴ്സ് മീറ്റ് ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് ഹസൻ ഉദ്ഘാടനം ചെയ്യും. സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൽപറ്റ: പരമ്പരാഗത മേഖലയിലെ തൊഴിലുകൾക്ക് സാമ്പത്തികസഹായ പദ്ധതി നടപ്പാക്കുന്നതിന് ഈറ്റ, ഫിഷറീസ്, ഖാദി, കയർ മേഖലക്ക് 58 കോടി മാറ്റിവെച്ചപ്പോൾ യഥാർഥ പരമ്പരാഗത തൊഴിലാളികളായ ഇരുമ്പുപണി, മരപ്പണി, ഒാട്ടുപാത്ര നിർമാണം, ശിൽപവേല, സ്വർണപ്പണി എന്നീ വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് ഒരു രൂപപോലും മാറ്റിവെക്കാത്ത സർക്കാർ നടപടിയിൽ നാഷനൽ ലേബർ പാർട്ടി ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. യോഗത്തിൽ ടി.പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി.കെ. സജി, പി. ശശി, കെ.ബി. സുരേഷ്കുമാർ, കെ. മധു, വി.കെ. ചന്ദ്രൻ, പി. മുരളി, കെ.സി. ചന്ദ്രൻ, വിജയൻ, രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.