മാനന്തവാടി: -വയനാട് ജില്ല ഫാർമസിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ നടത്തി. പി.എസ്.സി ലിസ്റ്റിലുള്ള ഫാർമസിസ്റ്റുകളുടെ നിയമനം വേഗത്തിലാക്കി താൽക്കാലിക നിയമനങ്ങൾ നിർത്തലാക്കുക, ആർദ്രം, ബയോമിത്രം പദ്ധതികളിൽ ആവശ്യമായ ഫാർമസിസ്റ്റുകളെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. സുബൈർ ഇളകുളം അധ്യക്ഷത വഹിച്ചു. പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഗലീലിയോ ജോർജ്, എൻ.ജി.ഒ അസോസിയേഷൻ പ്രതിനിധി അഗസ്റ്റിൻ, ജില്ല പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് എൽസൺപോൾ, കെ.പി. ബാബുരാജൻ, സി. ദിവ്യ, സിജിന, മിഥുൻ, ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. WEDWDL13 ഫാർമസിസ്റ്റ് ധർണ പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്യുന്നു ഓണാഘോഷ മത്സരങ്ങൾ തലപ്പുഴ: നിർധനരോഗികളുടെ സഹായ ധനശേഖരണാർഥം തലപ്പുഴ ഡ്രൈവേഴ്‌സ് കോ-ഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് തവിഞ്ഞാൽ 44ാം മൈലിൽനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെ പരിപാടി ആരംഭിക്കും. തലപ്പുഴ എസ്.െഎ എം. മനു ഉദ്‌ഘാടനം ചെയ്യും. 11 മുതൽ വിവിധ മത്സരങ്ങൾ നടക്കും. ഉച്ചക്ക് ഒന്നിന് നടക്കുന്ന വടംവലി മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 12നുമുമ്പ് എത്തണം. ഒന്നാം സമ്മാനം 7500 രൂപയും രണ്ടാം സമ്മാനം 5000 രൂപയും നൽകും. വൈകീട്ട് നടക്കുന്ന പൊതുയോഗത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. ഭാരവാഹികൾ: ഇ.കെ. സതീഷ് (പ്രസി), കെ. മോഹനൻ(സെക്ര), പി. അനസ് (വൈ. പ്രസി), രാജേഷ് (ജോ. സെക്ര), ബാവ (ട്രഷ). തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിറക്കി കുറിച്യ തറവാട് മാനന്തവാടി:- ക്ഷേത്രപരിപാലനത്തിനൊപ്പം തരിശുഭൂമിയിൽ പച്ചക്കറികൃഷി ഇറക്കി കുറിച്യ തറവാട്ടുകാർ മാതൃകയാകുന്നു. പേര്യ എടലക്കുനി കുറിച്യ തറവാട്ടിലെ അഞ്ച് ഏക്കർ വയലിൽ നെൽകൃഷി ഇറക്കിയതോടൊപ്പം തരിശുഭൂമിയിൽ പച്ചക്കറികളും മറ്റും നട്ടാണ് ഇവർ നല്ല മാതൃക കാട്ടുന്നത്. തറവാട്ടിലെ ബീരത്തൻ തെയ്യം ക്ഷേത്ര കമ്മിറ്റി നേതൃത്വത്തിലാണ് നെൽകൃഷി. തരിശുഭൂമി ഉൾപ്പെടെ 23 ഏക്കർ സ്ഥലമുണ്ട് തറവാട്ടിൽ. ഇതിൽ അഞ്ച് ഏക്കർ വയലിലാണ് ഇവർ പതിവായി നെൽകൃഷി ചെയ്യുന്നത്. പരമ്പരാഗത നെല്ലായ വെളിയൻ വിത്താണ് വിതക്കുന്നത്. നാട്ടി ദിവസം തറവാട്ടുകാർ ഉത്സവലഹരിയിലായിരിക്കും. ആണുങ്ങൾ കൂട്ടമായി വയൽ ഒരുക്കും. പെണ്ണുങ്ങൾ ഞാറുനടും. നെൽകൃഷി ഇറക്കുന്നതോടൊപ്പം തരിശുഭൂമി കിളച്ച് ചേമ്പും ചേനയും കപ്പയുമെല്ലാം നടും. ക്ഷേത്രം ഭാരവാഹികളും തറവാട്ട് കാരണവന്മാരുമായ കോപ്പി, രാമൻ, അച്ചപ്പൻ, രാജൻ തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വർഷങ്ങളായി നെൽകൃഷി ഇറക്കുമ്പോഴും ത്രിതല പഞ്ചായത്തുകളും കൃഷി വകുപ്പും വേണ്ട പ്രോത്സാഹനം നൽകുന്നിെല്ലന്ന പരാതി ഇവർക്കുണ്ട്. WEDWDL14 എടലക്കുനിയിലെ നെൽകൃഷി റോഡിലേക്ക് കാട് വളർന്നുനില്‍ക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു മേപ്പാടി: കോഴിക്കോട്-ഊട്ടി അന്തർസംസ്ഥാന പാതയില്‍ പുതിയപാടിക്കും വടുവഞ്ചാലിനുമിടയിൽ ഇരുവശങ്ങളിലും കാഴ്‌ച മറയ്‌ക്കുംവിധത്തില്‍ കാട് വളർന്നത് അപകടഭീഷണി ഉയർത്തുന്നു. അപകടസാധ്യത മുന്നില്‍ക്കണ്ട് കാട് വെട്ടിനീക്കുന്ന കാര്യത്തില്‍ ഹൈവേ അധികൃതർ അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം. നിരവധി വളവുകള്‍ നിറഞ്ഞ ഭാഗമാണ് ഇൗ മേഖല. എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതിനാല്‍ ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. ഇവിടെ റോഡിനിരുവശത്തും വളർന്നുനില്‍ക്കുന്ന ചോലമരങ്ങളുടെ കൊമ്പുകള്‍ റോഡിലേക്ക് പൊട്ടിവീണ് ഗതാഗത തടസ്സം പതിവായിട്ടുണ്ട്. മഴക്കാലമായാല്‍ സദാ കോടമഞ്ഞ് നിറയുന്ന പ്രദേശവുമാണ്. തിരക്കുള്ള അന്തർസംസ്ഥാന പാതയായിട്ടും ഹൈവേ അധികൃതർ അപകടസാധ്യത മുന്നില്‍ക്കണ്ട് കാട് വെട്ടിത്തെളിക്കുന്നതിനോ മരക്കൊമ്പുകള്‍ മുറിച്ചു നീക്കുന്നതിനോ നടപടി സ്വീകരിക്കാറില്ലെന്നാണ് ആക്ഷേപം. WEDWDL15 ഊട്ടി റോഡില്‍ അപകടഭീഷണി ഉയർത്തി റോഡിലേക്ക് കാട് വളർന്നുനില്‍ക്കുന്നു. പാടിവയലില്‍നിന്നുള്ള ദൃശ്യം തൊഴിൽരഹിത വേതനം കണിയാമ്പറ്റ: പഞ്ചായത്തിലെ 2017 മാർച്ച് മുതൽ ജൂൈല വരെയുള്ള കാലയളവിലെ തൊഴിൽരഹിത വേതനം വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ പഞ്ചായത്ത് ഓഫിസിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ അസ്സൽ രേഖകളോടൊപ്പം റേഷൻകാർഡ്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണം. വെങ്ങപ്പള്ളി: പഞ്ചായത്തിലെ തൊഴിൽരഹിത വേതനം വെള്ളി, ശനി ദിവസങ്ങളിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.