മന്ത്രി ജി. സുധാകരൻ മാപ്പുപറയണം

കൽപറ്റ: വയനാടി​െൻറ സ്വപ്നപദ്ധതിയായ നഞ്ചൻകോട്- വയനാട്--നിലമ്പൂർ റെയിൽവേക്കുവേണ്ടി വയനാട്ടുകാർ ചാേടണ്ടെന്ന മന്ത്രി ജി. സുധാകര‍​െൻറ നിയമസഭയിലെ പ്രസ്താവന വയനാട്ടുകാരുടെ ആത്മാഭിമാനത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം ആരോപിച്ചു. പ്രസ്താവന പിൻവലിച്ചു വയനാട്ടിലെ പൊതുസമൂഹത്തോട് മന്ത്രി മാപ്പുപറയണം. ഫ്യൂഡൽ പ്രഭുക്കളുടെ ഫാഷിസ്റ്റ് മനോഭാവമാണ് മന്ത്രിയെ നയിക്കുന്നത്. അവകാശങ്ങൾക്കുവേണ്ടി വാദിക്കാൻ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും അവകാശമില്ലെന്നാണ് മന്ത്രി പറയുന്നത്. റെയിൽേവ പദ്ധതി അട്ടിമറിക്കുന്ന മന്ത്രിയുടെ സമീപനത്തോട് കൽപറ്റ, മാനന്തവാടി എം.എൽ.എമാരുടെയും എൽ.ഡി.എഫി​െൻറയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്വാശ്രയ കൊള്ള: എം.എസ്.എഫ് കലക്ടറേറ്റ് മാർച്ച് കൽപറ്റ: സ്വാശ്രയ മെഡിക്കൽ ഫീസ് ഏകീകരണത്തി​െൻറ പേരിൽ സർക്കാറും സ്വാശ്രയ മാനേജ്മ​െൻറ് മുതലാളിമാരും ഒത്തു ചേർന്നു നടപ്പാക്കുന്ന സ്വാശ്രയ കൊള്ളക്കെതിരെ എം.എസ്.എഫ് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 1.75 ലക്ഷം രൂപ മെറിറ്റ് ഫീസിലും ബി.പി.എൽ വിദ്യാർഥികൾക്കു 25,000 രൂപയിലും പഠിക്കാമായിരുന്ന സാഹചര്യമാണ് 11 ലക്ഷമെന്ന ഭീമമായ തുകയിലേക്ക് എത്തിയിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാർഥികൾക്ക് അപ്രാപ്യമാകുന്ന ഫീസ് ഘടന പിൻവലിക്കണമെന്നും ഫീസ് ഘടനയുമായി ബന്ധപ്പെട്ട് അന്തിമ വിധി തീർപ്പാക്കുന്നതുവരെ പ്രവേശന നടപടിക്രമങ്ങൾ നിർത്തി വെക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമാണ് എം.എസ്.എഫ് മാർച്ച് നടത്തിയത്. മാർച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.പി. ഹഫീസലി, പി.പി. ഷൈജൽ, ലത്തീഫ് റിപ്പൺ, പി.കെ. ജവാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിയാസ് കല്ലുവയൽ സ്വാഗതവും സെക്രട്ടറി അബ്ബാസ് വാഫി നന്ദിയും പറഞ്ഞു. TUEWDL4എം.എസ്.എഫ് കലക്ടറേറ്റ് മാർച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്യുന്നു വേദപ്രവേശിക ക്ലാസ് ഉദ്ഘാടനം കൽപറ്റ: കശ്യപ വേദ റിസർച് ഫൗണ്ടേഷൻ ജില്ല സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ വേദപ്രവേശിക ക്ലാസുകൾ ആരംഭിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ അഡ്വ. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. സത്സംഗ സമിതി പ്രസിഡൻറ് സുന്ദരൻ വൈദിക് അധ്യക്ഷത വഹിച്ചു. കെ.പി. ഗോവിന്ദൻ കുട്ടി, ഉണ്ണികൃഷ്ണൻ വൈദിക്, വത്സലൻ മാനന്തവാടി എന്നിവർ സംസാരിച്ചു. വേദപഠന ക്ലാസിൽ പങ്കെടുക്കാൻ 9349963925 നമ്പറിൽ ബന്ധപ്പെടണം. ആദിവാസി സാക്ഷരത പ്രവേശനോത്സവം പൊഴുതന: ജില്ല ആദിവാസി സാക്ഷരത 2017 പദ്ധതിയുടെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിൽ ആദിവാസി സാക്ഷരത പ്രവേശനോത്സവം നടത്തി. പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇന്ദിര ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാങ്കുത്തേൽ അധ്യക്ഷത വഹിച്ചു. പാഠപുസ്തക വിതരണോദ്ഘാടനം മുതിർന്ന പഠിതാവിന് നൽകി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അപ്പച്ചൻ നിർവഹിച്ചു. ജില്ല സാക്ഷരത മിഷൻ കോ-ഓഡിനേറ്റർ സി.കെ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബാബു, പി.ഡി. ദാസൻ, അംബിക, സെക്രട്ടറി പ്രദീപൻ, സഞ്ജിത്ത് എന്നിവർ സംസാരിച്ചു. മേപ്പാടി: പഞ്ചായത്തിലെ 22-ാം വാർഡ് കോട്ടവയൽ പണിയ കോളനിയിൽ ആദിവാസി സാക്ഷരത പ്രവേശനോത്സവം വാർഡ് മെംബർ പി. സഹിഷ്ണ ഉദ്ഘാടനം ചെയ്തു. അയൽസഭ ചെയർമാൻ എ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഗോകുൽദാസ് കോട്ടയിൽ, ടി.പി. അപർണ, സി.ആർ. രാധാകൃഷ്ണൻ, സുനിത എന്നിവർ സംസാരിച്ചു. തവിഞ്ഞാൽ: പഞ്ചായത്ത് 17ാം വാർഡിലെ ആദിവാസി സാക്ഷരത പ്രവേശനോത്സവം വാർഡ് മെംബർ കത്രീന മംഗലത്ത് നിർവഹിച്ചു. ജോണി, റഷീദ ബീവി, ഊരു മൂപ്പൻ ചാമൻ, ജസി എന്നിവർ സംസാരിച്ചു. TUEWDL6 പൊഴുതന ഗ്രാമപഞ്ചായത്ത് ആദിവാസി സാക്ഷരത പ്രവേശനോത്സവം വൈസ് പ്രസിഡൻറ് ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു നെൽകൃഷി നടീൽ ഉദ്ഘാടനം വെള്ളമുണ്ട: ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി പാരമ്പര്യ നെൽവിത്തി​െൻറ കൃഷിയും സംരക്ഷണവും ലക്ഷ്യമാക്കി ജില്ലയിൽ 140 ഏക്കർ സ്ഥലത്ത് ഈ സീസണിൽ കൃഷി ഇറക്കുന്നതി​െൻറ ഭാഗമായുള്ള നെൽകൃഷി നടീൽ തുടങ്ങി. തൊണ്ടി, വെളിയൻ, ഗന്ധകശാല, ജീരകശാല, ചോമാല, ചെന്നെല്ല് തുടങ്ങിയവയാണ് ഈ വർഷം കൃഷിചെയ്യുന്നത്. ഈ നെല്ല് സംഭരിച്ച് അരിയാക്കി ബ്രഹ്മഗിരി ഔട്ട്ലെറ്റ് വഴി വിൽപന നടത്തും. വെള്ളമുണ്ട ചെറുകരയിൽ നടന്ന ഞാറുനടീൽ വാർഡ് മെംബർ ഗീത മനോജ് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോ-ഓഡിനേറ്റർ സനീഷ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. TUEWDL7 വെള്ളമുണ്ട ചെറുകരയിൽ നടന്ന ഞാറുനടീൽ വെള്ളക്കെട്ടിലെ രക്ഷകന് ജന്മനാടി​െൻറ ആദരം കാവുംമന്ദം: ബാണാസുര സാഗര്‍ ഡാമിലെ വെള്ളക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയ തരിയോട് മാങ്കോട്ടില്‍ ജിഷ്ണുവിനെ കാവുംമന്ദം സാധു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജന്മനാട് ആദരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് പുരസ്കാരം നല്‍കി. പ്രസിഡൻറ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വയനാട് ബാണാസുര സാഗര്‍ ഡാമിലെ വെള്ളക്കെട്ടില്‍ ഏഴ് പേര്‍ മുങ്ങിത്താഴുന്നതിനിടെ മൂന്നു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കരുത്തായത് 20 വയസ്സുകാരനായ ജിഷ്ണുവെന്ന ആദിവാസി യുവാവി​െൻറ മനോധൈര്യമായിരുന്നു. അപകടവിവരം അറിഞ്ഞ് കനത്ത മഴയും കാറ്റും തണുപ്പും വകവെക്കാതെ ത‍​െൻറ സഹചാരിയായ ചങ്ങാടമിറക്കി തനിച്ച് തുഴഞ്ഞ് സംഭവസ്ഥലത്തെത്തുകയായിരുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ചന്ദ്രശേഖരന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി സണ്ണി, ഷീജ ആൻറണി, മുന്‍ തഹസില്‍ദാര്‍ സൂപ്പി കല്ലങ്കോടന്‍, സുഹൈല്‍ വാഫി, മുസ്തഫ പാറക്കണ്ടി, തയ്യില്‍ കുഞ്ഞുമുഹമ്മദ്, ജോജിന്‍ ടി. ജോയ്, ഷമീര്‍ പുതുക്കുളം, പി. മുസ്തഫ, കെ. ഷറഫുദ്ദീൻ,‍ ജലീല്‍ പീറ്റക്കണ്ടി, പി. സഹീറുദ്ദീന്‍, മുസ്തഫ കരിംകുളത്തില്‍, കെ.ടി. മുജീബ്, ബഷീര്‍ പുള്ളാട്ട്, കാസിം പുത്തന്‍പുര എന്നിവർ സംസാരിച്ചു. ജിഷ്ണു മറുപടി പ്രസംഗം നടത്തി. TUEWDL9 സാധു സംരക്ഷണ സമിതി പുരസ്കാരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, ജിഷ്ണുവിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.