വയനാട്ടിലെ പാരിസ്ഥിതിക ആഘാതം പഠിക്കും -മുഖ്യമന്ത്രി തിരുവനന്തപുരം: വയനാട്ടിലെ പരിസ്ഥിതി പ്രശ്നത്തിൽ പഠനംനടത്താനും ഫലപ്രദമായ പരിഹാരത്തിനും ഉൗർജിതശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥ വ്യതിയാനം അടക്കം സാഹചര്യത്തിൽ കാർബൺ ന്യൂട്രൽ വയനാട് പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ഹരിത കേരളം പദ്ധതികളും ശക്തമാക്കുമെന്നും സി.കെ. ശശീന്ദ്രെൻറ സബ്മിഷന് മറുപടിനൽകി. കാർഷിക സർവകലാശാല വയനാടിെൻറ വിഷയങ്ങളിൽ പഠനംനടത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ൈക്ലമാറ്റിക് സ്റ്റഡീസിനും പഠനംനടത്താനാകും. ജില്ലയിൽ കാലവർഷവും തുലാവർഷവും ദുർബലമാണ്. ഇൗവർഷം 41 ശതമാനം മഴ മാത്രമേ ലഭിച്ചുള്ളൂ. മഴക്കുറവും താപനിലയിെല വ്യത്യാസവും കാർഷിക വിളകളെ ബാധിച്ചു. പരിസ്ഥിതിപ്രശ്നത്തിൽ പലതും മനുഷ്യനിർമിതിയാണ്. പരിസ്ഥിതി ആഘാതം ലഘൂകരിക്കാൻ കെട്ടിടനിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും പാറഖനനം ചില മേഖലകളിൽ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. മാനുഷിക ഇടപെടൽ വയനാടിനെ കാര്യമായി ബാധിെച്ചന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.