പ്രതിഷേധ പ്രകടനം നടത്തി

മൂഴിക്കൽ: ലഘുലേഖ വിതരണം നടത്തിയതി​െൻറ പേരിൽ ആർ.എസ്. എസുകാർ വിസ്ഡം പ്രവർത്തകരെ മർദിച്ചതിലും ഈ വിഷയത്തിൽ കേസെടുത്ത കേരള പൊലീസി​െൻറ ഇരട്ടത്താപ്പിലും പ്രതിഷേധിച്ച് സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ മൂഴിക്കലിൽ പ്രകടനം നടത്തി. ഫാഷിസത്തി​െൻറ ഹുങ്കിന് മുമ്പിൽ മുട്ടുമടക്കുന്ന മതേതര നാട്യക്കാർ ആത്മബോധം പണയം വെക്കാത്ത പൗരസമൂഹമാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കെ.കെ.നവാസ്, നാസർ കോരോലത്ത്, മുസ്തഫ തെങ്ങും തോട്ടത്തിൽ, വി. യൂസുഫ്, റഫീഖ് റഹ്മാൻ, കെ.പി. സലാം, നിഹാൽ ജെബിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.