കൊടിയത്തൂർ: കാരക്കുറ്റി-തടായി റോഡിൽ യാത്ര ദുഷ്കരമായി. വീതി കുറഞ്ഞ റോഡ് മഴയാരംഭിച്ചതോടെ പലയിടത്തും വെള്ളം കെട്ടി നിന്ന് പൊട്ടിപ്പൊളിഞ്ഞു. കാൽനട യാത്രപോലും പ്രയാസമാവുകയാണ്. പി.ടി.എം ഹൈസ്കൂൾ, വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ, അൽ ഇസ്ലാഹ് അനാഥശാല എന്നീ സ്ഥാപനങ്ങളിലേക്കുള്ള റോഡാണിത്. രണ്ടായിരത്തിലധികം കുട്ടികളുമായി അമ്പതിലധികം സ്കൂൾ വാഹനങ്ങൾ നിത്യേനേ കടന്നുപോവുന്ന റോഡാണിത്. 2013ൽ ഇതിെൻറ ടാറിങ് പ്രവൃത്തി നടന്നെങ്കിലും പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ഇതിെൻറ പുനർപ്രവൃത്തിക്ക് ഒരു വർഷം മുമ്പ് ടെൻഡർ നൽകിെയങ്കിലും കരാറുകാരൻ പ്രവൃത്തി നടത്തിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.