ആൾക്കൂട്ട ആക്രമണം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം --യൂത്ത് കോൺഫറൻസ് കൊടുവള്ളി: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യവും ആശയപ്രചാരണ സ്വാതന്ത്ര്യവും ആൾക്കൂട്ട ആക്രമണത്തിലൂടെ തടയാനുള്ള സംഘ്പരിവാർ നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് സെക്കുലർ യൂത്ത് കോൺഫറൻസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ രീതിയിൽ ആരോപണങ്ങളുന്നയിച്ച് നിയമം കൈയിലെടുത്തും സംഘടിത ആക്രമണം നടത്തിയും വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ആർ.എസ്.എസ് നീക്കത്തെ മുളയിലേ നുള്ളേണ്ടതുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും പ്രകോപനപരവുമായ നിലപാടുകൾ ആരുടെ ഭാഗത്തുനിന്നായാലും മുഖംനോക്കാതെ നിയമനടപടി സ്വീകരിക്കണെമന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് സക്കരിയ എളേറ്റിൽ അധ്യക്ഷത വഹിച്ചു. ഒ.പി. റഷീദ്, സലീം കളരിക്കൽ, ഗഫൂർ കൂടത്തായി, അഡ്വ. എൻ.എ. അസീസ്, അമ്പുടു ഗഫൂർ, ഫൈസൽ കരുവെമ്പായിൽ എന്നിവർ സംസാരിച്ചു. ബി. ആനന്ദൻ കുട്ടി സ്വാഗതവും മജീദ് മാളിയക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.