മുക്കം: ക്രിമിനൽകേസ് പ്രതിയും സ്വന്തക്കാരനും പാർട്ടിക്കാരനുമായ വ്യക്തിയെ ബാലാവകാശ കമീഷൻ അംഗമായി നിയമിച്ചതിനെതിരെ ഹൈേകാടതി പരാമർശം വന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. സജീഷ് മുത്തേരി അധ്യക്ഷത വഹിച്ചു. നിഷാബ് മുല്ലോളി, ജുനൈദ് പാണ്ടികശാല, മുഹമ്മദ് ദിഷാൽ, ഫൈസൽ ആനയാംകുന്ന് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് പ്രഭാകരൻ മുക്കം, ജിലിൻ ജോസ് മംഗലത്ത്, സുബിൻ തയ്യിൽ, സുബിൻ കളരിക്കണ്ടി, സുഹൈർ കൊടിയത്തൂർ, ശാലു കൊടിയത്തൂർ, ജംഷിദ് ഒളകര, പ്രണോയ് മാത്യു, ജലീൽ പെരുമ്പടപ്പിൽ, ഇർഷാദ് അലുന്തറ, ഹർഷൽ മുക്കം അരുൺ കല്ലിടുക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി. 'വിജയോത്സവം വിജയത്തിളക്കം' പദ്ധതി ഉദ്ഘാടനം ചെയ്തു മുക്കം: മണാശ്ശേരി എം.കെ.എച്ച്.എം.ഒ എച്ച്.എസ് സ്കൂളിലെ 2017--18 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുവാനും ഉയർന്ന ഗ്രേഡിങ് കൈവരിക്കുവാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'വിജയോത്സവം; വിജയത്തിളക്കം' പദ്ധതിയുടെ ഉദ്ഘാടനവും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.പി. ജാഫർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശറഫുന്നിസ ടീച്ചർ രക്ഷിതാക്കൾക്കുള്ള പഠന ക്ലാസിന് നേതൃത്വം നൽകി. 'വിജയോത്സവം' കൺവീനർ മുഹമ്മദ് ഇഖ്ബാൽ പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.എം. റഷീദ് മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് രവീന്ദ്രൻ, മൈമൂന ടീച്ചർ, അൻസൂർ അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.