കോഴിക്കോട് കടൽപ്പാലം സംരക്ഷിക്കണം -എം.ജി.എസ് കോഴിക്കോട്: നശിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട് കടൽപ്പാലം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ചരിത്രപണ്ഡിതൻ എം.ജി.എസ്. നാരായണൻ. തുറമുഖ നഗരമെന്ന നിലയിൽ കോഴിക്കോടിെൻറ പെരുമയുടെ അവശേഷിക്കുന്ന ഏക അടയാളമാണ് കടൽപ്പാലം. ഇതിനായി മ്യൂസിയം നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധ്യകാലത്ത് അറബികൾ വന്നെത്തിയ കോഴിക്കോട് മതസൗഹാർദത്തിെൻറ നഗരമാെണന്നും കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ (സി.എം.എ) സംഘടിപ്പിച്ച ചർച്ചയിൽ എം.ജി.എസ് പറഞ്ഞു. കോഴിക്കോടിെൻറ സമ്പന്നമായ വ്യാപാരപൈതൃകവും ഇവിടത്തെ രീതികളും ചർച്ചയിൽ വിഷയമായി. സി.എം.എ പ്രസിഡൻറ് കെ.എ. അജയൻ വിഷയമവതരിപ്പിച്ചു. വൈസ്പ്രസിഡൻറ് മെഹബൂബ് സ്വാഗതവും സെക്രട്ടറി ജഗന്നാഥ് നന്ദിയും പറഞ്ഞു. എം.ജി.എസിന് കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ സ്ഥാപക പ്രസിഡൻറ് വി.െക.എസ്. മേനോൻ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.