പുതിയ വീടുകള്‍ അനുവദിക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്ന് അധികൃതർ കഴിയുന്നത് പ്ലാസ്‌റ്റിക് ഷീറ്റുകൊണ്ട് മറച്ച വീടുകളിൽ മേപ്പാടി: മേഖലയിലെ ഭൂരിഭാഗം ആദിവാസി കോളനികളിലുമുള്ള ഐ.എ.വൈ വീടുകള്‍ പലതും ജീർണിച്ചതും ചോർന്നൊലിച്ച് വാസയോഗ്യമല്ലാതായിട്ട് നാളുകളേെറയായിട്ടും അധികൃതർ ഗൗനിക്കുന്നില്ല. 14 വർഷത്തിലധികം കാലപ്പഴക്കമുള്ളവയുമാണ് അവശേഷിക്കുന്ന വീടുകള്‍. തകർച്ചയുടെ വക്കിലായ ഈ വീടുകളിലാണ് നിരവധി കുടുംബങ്ങൾ ഇന്ന് കഴിയുന്നത്. 2003 കാലത്ത് 75,000 രൂപയാണ് വീട് നിർമാണത്തിനായി അനുവദിച്ചത്. അന്നും ആ തുക തികയുമായിരുന്നില്ല. അതിേൻറതായ പോരായ്‌മകള്‍ വീടുകളുടെ നിർമാണത്തിലുണ്ട്. ചെമ്പോത്തറ കോളനിയിലെ 13 വീടുകളില്‍ പകുതിയോളം ജീർണിച്ച് വാസയോഗ്യമല്ലാതായി. ഇന്ന് പുതുതായി പട്ടികവർഗ വകുപ്പ് വീടുകള്‍ക്കായി അനുവദിക്കുന്നത് മൂന്നു ലക്ഷം രൂപയാണ്. അതും പല ഗഡുക്കളായാണ്. നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും വിലവർധനയും കാരണം ആ തുകയും മതിയാകാത്ത അവസ്ഥയാണ്. യഥാസമയം തുക ലഭിക്കാത്ത അവസ്ഥയുമുണ്ട്. തികയാതെ വരുന്ന തുക കൈയില്‍നിന്ന് മുടക്കാന്‍ ആദിവാസികള്‍ക്ക് കഴിവില്ല എന്നതും വീട് നിർമാണത്തിലെ അപാകതക്ക് കാരണമാകുന്നു. ചെമ്പോത്തറ കൊല്ലിവയല്‍ തച്ചനാടന്‍ മൂപ്പന്‍ കോളനിയിലും നിരവധി വീടുകള്‍ക്കും ഇതേ അവസ്ഥയാണ്. ഇവർക്ക് പുതിയ വീടുകള്‍ അനുവദിക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്നാണ് ട്രൈബല്‍ വകുപ്പധികൃതർ പറയുന്നത്. എന്നാല്‍, കക്ഷിരാഷ്‌ട്രീയ പരിഗണനവെച്ച് ചിലർക്കൊക്കെ വീടുകള്‍ അനുവദിച്ചതായും പറയുന്നു. മേല്‍ക്കൂരക്കുമേല്‍ പ്ലാസ്‌റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് പല കുടുംബങ്ങളും മഴ നനയാതെ അന്തിയുറങ്ങുന്നത്. പുറത്ത് താല്‍ക്കാലിക ഷെഡുണ്ടാക്കിയാണ് ഇവർ ഭക്ഷണമുണ്ടാക്കുന്നത്. വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിച്ചുകൂട്ടുന്ന ആദിവാസി കുടുംബങ്ങളക്കുറിച്ച് പഠനം നടത്തി പുതിയ വീട് അനുവദിക്കണമെന്നാണ് ആവശ്യം. MONWDL6 ചെമ്പോത്തറ കോളനിയിലെ ജീർണിച്ച വീടുകൾ MONWDL7 കൊല്ലിവയല്‍ കോളനിയിലെ പ്ലാസ്‌റ്റിക് ഷീറ്റുകൊണ്ട് മൂടിയ വീടുകളിലൊന്ന് ക്ഷേത്രജീവനക്കാരുടെ ഉത്സവബത്ത: അപേക്ഷ ക്ഷണിച്ചു കൽപറ്റ: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനു കീഴിലെ ക്ഷേത്രജീവനക്കാരുടെ ഉത്സവബത്ത തലശ്ശേരി അസി. കമീഷണറുടെ ഒാഫിസിൽ വിതരണം ചെയ്യും. മലബാർ ദേവസ്വം ബോർഡ് മാനേജ്മെൻറ് ഫണ്ടിൽനിന്ന് ധനസഹായം കൈപ്പറ്റുന്ന ക്ഷേത്രഭരണാധികാരികൾ നിർദിഷ്ട അപേക്ഷ ഫോറത്തിൽ 2016ലെ വരവുചെലവ് പട്ടിക, അംഗീകരിച്ച ശമ്പളപ്പട്ടിക എന്നിവയുടെ പകർപ്പ് സഹിതം ആഗസ്റ്റ് 25നകം അപേക്ഷിക്കണം. നിത്യവേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ, താൽക്കാലിക ജീവനക്കാർ എന്നിവർക്ക് മലബാർ ദേവസ്വം മാനേജ്മെൻറ് ഫണ്ടിൽനിന്നും ഉത്സവബത്ത അനുവദിക്കുമ്പോൾ പ്രസ്തുത ജീവനക്കാർ ക്ഷേത്രത്തിൽ താൽക്കാലികമായി ജോലിചെയ്യുന്നവർതന്നെയാണെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലവും താൽക്കാലിക ജീവനക്കാരുടെ തിരിച്ചറിയൽ കാർഡിെൻറ പകർപ്പും ഹാജരാക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in സൈറ്റിൽ ലഭിക്കും. കർക്കടകം കഴിഞ്ഞിട്ടും കുടിവെള്ളത്തിനുള്ള നെട്ടോട്ടത്തിൽ ആദിവാസികൾ പടിഞ്ഞാറത്തറ: കർക്കടക മാസം കഴിഞ്ഞിട്ടും കുടിവെള്ളത്തിനുള്ള നെട്ടോട്ടത്തിൽ ആദിവാസികൾ. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിെല പണിയ കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ പ്രയാസപ്പെടുന്നത്. കോളനിയിലെ രണ്ട് പഞ്ചായത്ത് കിണറുകളിലും വെള്ളമില്ല. വേനൽ തുടങ്ങുന്നതിനുമുമ്പ് തുടങ്ങിയ, വെള്ളത്തിനായുള്ള നെട്ടോട്ടം മഴ തുടങ്ങിയിട്ടും അവസാനിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെല്ലാം കിണറുകളിൽ വെള്ളമായെങ്കിലും കോളനി കിണറുകൾ വറ്റിവരണ്ട് കിടക്കുകയാണ്. ഇരുപതിലതികം വീടുകളുള്ള കോളനിയിൽ അമ്പതോളം കുടുംബങ്ങളാണുള്ളത്. കിണർവെള്ളത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഏക കുടിവെള്ള പദ്ധതിയും ഇതോടെ നിലച്ചു. കോളനിക്ക് പുറത്തെ വയലിൽ കിലോമീറ്ററുകൾ നടന്നുചെന്ന് വെള്ളം തലയിലേറ്റിയാണ് ആദിവാസി സ്ത്രീകൾ വെള്ളമെത്തിക്കുന്നത്. MONWDL3 ദൂരെ വയലിൽനിന്ന് വെള്ളം തലയിലേറ്റി വരുന്ന ആദിവാസി സ്ത്രീകൾ എം.എസ്.എഫ് ഹരിത ജില്ല കമ്മിറ്റി ഭാരവാഹികൾ കൽപറ്റ: എം.എസ്.എഫ് വിദ്യാർഥിനി വിഭാഗമായ ഹരിത ജില്ല പ്രസിഡൻറായി നസ്റിൻ കുന്നമ്പറ്റ, ജനറൽ സെക്രട്ടറിയായി തൻസീറ ബത്തേരി, ട്രഷററായി സാലിമ കുഴിനിലം എന്നിവരെ തെരഞ്ഞെടുത്തു. നഷ്മിയ, സഈദ ആർവാൾ, ഫിദ ഷെറിൻ മേപ്പാടി, ബുസ്താന ഷെറിൻ വാകേരി, ഹുദ മാനന്തവാടി (വൈസ് പ്രസി), ജൗഹറത്ത് മീനങ്ങാടി, നൗഷി കുഴിനിലം, സാജിദ കാവുംമന്ദം, ഫായിസ തരുവണ (ജോ. സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഹരിത ജില്ല കൗൺസിൽ യോഗം എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി മുഫീദ തെസ്നി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി ഹുസൈൻ കുഴിനിലം, എം.എസ്.എഫ് ജില്ല സെക്രട്ടറി മുനീർ വടകര, തൻസീറ ബത്തേരി എന്നിവർ സംസാരിച്ചു. നസ്റിൻ കുന്നമ്പറ്റ സ്വാഗതവും സാലിമ കുഴിനിലം നന്ദിയും പറഞ്ഞു. MONWDL4 ഹരിത ജില്ല പ്രസിഡൻറ് നസ്റിൻ കുന്നമ്പറ്റ, ജനറൽ സെക്രട്ടറി തൻസീറ ബത്തേരി നവോദയ ഗ്രന്ഥശാല ഭാരവാഹികള്‍ കമ്പളക്കാട്: കമ്പളക്കാട് പ്രദേശത്തെ സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ടൗണില്‍ നവോദയ ഗ്രന്ഥശാല രൂപവത്കരിച്ചു. ഭാരവാഹികളായി പി.സി. മജീദ് (പ്രസി), അനൂപ് കായക്കണ്ടി, ജനാര്‍ദനന്‍, നിസാം കോരന്‍കുന്നന്‍ (വൈ. പ്രസി), സി.എച്ച്. ഫസല്‍ (ജന.സെക്ര), സഹറത്ത് പത്തായക്കോടന്‍, റശീദ് താഴത്തേരി, മേജോ (ജോ. സെക്ര), ഷൈജല്‍ കുന്നത്ത് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.