പ്രതിപക്ഷം സി.പി.എമ്മിെൻറ ബി ടീമായി -ആർ.എം.പി.ഐ കോഴിക്കോട്: കേരളത്തിൽ പ്രതിപക്ഷം സി.പി.എമ്മിെൻറ ബി ടീമായി മാറിയെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. മന്ത്രി തോമസ് ചാണ്ടിയും പി.വി. അൻവർ എം.എൽ.എയും ഭൂമിൈകയേറ്റവും നിയമ ലംഘനവും നടത്തിയെന്ന് തെളിവുകൾ പുറത്തുവന്നിട്ടും ഇവരെ സംരക്ഷിക്കുന്ന ഭരണ-പ്രതിപക്ഷ ഒത്തുകളിക്കെതിരെ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ കായൽ ൈകയേറ്റവും എം.എൽ.എയുടെ വാട്ടർതീം പാർക്കും ൈകയേറ്റഭൂമിയിലാണെന്ന് തെളിഞ്ഞിട്ടും ഇവരുടെ രാജി ആവശ്യപ്പെടാൻ തയാറാകാത്ത പ്രതിപക്ഷത്തിെൻറ നാവ് ഭരണപക്ഷത്തെപ്പോലെ ഇവരുടെ പണത്തിനുമുന്നിൽ ചലനമറ്റിരിക്കുകയാണ്. കൂടരഞ്ഞി നിയമവിരുദ്ധ വാട്ടർ തീം പാർക്കിന് പച്ചക്കൊടി കാട്ടുകയും പി.വി. അൻവർ എം.എൽ.എയുടെ പ്രചാരകരായി യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി മാറുകയും ചെയ്തത് മുകളിൽനിന്നുള്ള നിർദേശപ്രകാരമാണെന്ന് വ്യക്തമാണെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.