കെ.സി.എച്ച്.ആർ ഫെലോഷിപ്​

പുൽപള്ളി: കേരള ചരിത്രഗവേഷണ കൗൺസിലി​െൻറ പോസ്റ്റ് ഡോക്ടറൽ റിസർച് തീം ഫെലോഷിപ്പിന് ഡോ. ജോഷി മാത്യു അർഹനായി. 'പശ്ചിമഘട്ടത്തി​െൻറ പാരിസ്ഥിതിക മാറ്റങ്ങളിൽ ബ്രിട്ടീഷ് വനഭൂമികളുടെ പങ്ക്' എന്ന വിഷയത്തിൽ ഗവേഷണത്തിനാണ് ഫെലോഷിപ്. പുൽപള്ളി പഴശ്ശിരാജ കോളജ് ചരിത്രവിഭാഗം മേധാവിയാണ് ഡോ. ജോഷി മാത്യു. MONWDL15 Dr.JOSHY MATHEW ഡോ. ജോഷി മാത്യു വിനായക ചതുർഥി: ഗണപതി വിഗ്രഹങ്ങൾ ഒരുങ്ങി പുൽപള്ളി: വിനായക ചതുർഥിനാൾ അടുത്തതോടെ കർണാടകയിൽ ഗണേശ വിഗ്രഹങ്ങളുടെ വിൽപനയേറുന്നു. മൈസൂർ, ചാമരാജ് നഗർ, എച്ച്.ഡി കോട്ട, ബംഗളൂരു എന്നിവിടങ്ങളിൽ നിർമിക്കുന്ന ഗണപതി വിഗ്രഹങ്ങൾ കർണാടകക്ക് പുറമെ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കെല്ലാം എത്തുന്നുണ്ട്. ഗണേശ വിഗ്രഹങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം തിരക്കുമാണ്. ഒരടി ഉയരമുള്ള വിഗ്രഹത്തിന് ആയിരം മുതൽ രണ്ടായിരം രൂപവരെയാണ് വില. എട്ടടി ഉയരമുള്ള വിഗ്രഹങ്ങൾ വരെ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. ഇത്രയും ഉയരമുള്ള വിഗ്രഹങ്ങൾക്ക് 12,000 രൂപ വരെയാണ് വില. വീടുകളിൽ വെക്കാനായി തീരെ വലുപ്പം കുറഞ്ഞ വിഗ്രഹങ്ങളും ഇവിടങ്ങളിൽ തയാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റർ ഓഫ് പാരിസിലും കളിമണ്ണിലുമാണ് വിഗ്രഹങ്ങൾ നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ഗണേശോത്സവം അടുത്തതോടെ മൈസൂരിൽനിന്നാണ് കൂടുതലായും വിനായക വിഗ്രഹങ്ങൾ കൊണ്ടുവരുന്നത്. ഗണേശോത്സവത്തോടനുബന്ധിച്ച് ഗണപതി വിഗ്രഹം പൂജകൾക്കുശേഷം പുഴകളിൽ നിമജ്ജനം ചെയ്യുന്ന ചടങ്ങ് സാധാരണമാണ്. ഈ ആവശ്യത്തിലേക്കായാണ് കൂടുതലായും വലിയ ഗണപതി വിഗ്രഹങ്ങൾ ഉപയോഗിക്കുന്നത്. MONWDL16 മൈസൂരിൽ വിൽപനക്കായി ഒരുക്കിയിരിക്കുന്ന ഗണേശവിഗ്രഹങ്ങൾ പുൽപള്ളിയിൽ ഗുണ്ടൽപേട്ട മാതൃകയിൽ പൂകൃഷി പുൽപള്ളി: അയൽ സംസ്ഥാനങ്ങളിൽ മാത്രമല്ല നമ്മുടെ നാട്ടിലും ചെണ്ടുമല്ലി പൂക്കൾ മികച്ചരീതിയിൽ കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണ് പുൽപള്ളി കുറിച്ചിപ്പറ്റയിലെ ഒരു പറ്റം കർഷകർ. ഓണനാളുകൾ മുന്നിൽക്കണ്ടാണ് ഇവർ രണ്ടുമാസം മുമ്പ് ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിച്ചത്. ഇന്ന് ഇവയെല്ലാം പൂത്തുലഞ്ഞ് നിൽക്കുന്ന കാഴ്ച ഏറെ ഹൃദ്യമാണ്. ഫോട്ടോയെടുക്കാനും മറ്റും നിരവധി ആളുകൾ ഇവിടെ എത്തുന്നുമുണ്ട്. കുറിച്ചിപ്പറ്റ വാളാട്ട് പ്രകാശ്, ബൈജു നമ്പിക്കൊല്ലി, ശശി കണിക്കുടിയിൽ തുടങ്ങിയ കർഷകരാണ് പരീക്ഷണാടിസ്ഥാനത്തിൽ പൂകൃഷി നടത്തുന്നത്. ഇതിന് മുൻകൈ എടുത്തത് പ്രകാശാണ്. കർണാടകയിൽ പൂകൃഷി ചെയ്ത പരിചയത്തി​െൻറ അടിസ്ഥാനത്തിലാണ് വീടിനോടു ചേർന്ന ഒരേക്കർ സ്ഥലത്ത് ചെണ്ടുമല്ലി പൂക്കൾ കൃഷിചെയ്തത്. ഇതിനൊടൊപ്പം സമീപത്തെ മറ്റ് കർഷകർക്കും ഇദ്ദേഹം തന്നെയാണ് തൈകൾ നൽകിയത്. ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കാൻ 15,000 രൂപയോളം ചെലവുവരും. ഇതിനകം പ്രകാശൻ അഞ്ച് കിൻറലോളം പൂക്കൾ വിൽപന നടത്തി. ഇനിയും 20 കിൻറലോളം പൂക്കൾ വിൽക്കാനുണ്ട്. കിലോഗ്രാമിന് 40 രൂപ തോതിലാണ് നൽകിയത്. കണ്ണൂർ ജില്ലയിലേക്കാണ് പൂക്കൾ വ്യാപകമായി കൊണ്ടുപോകുന്നത്. ഓണം അടുക്കുന്നതോടെ പൂക്കളെല്ലാം വിറ്റു പോകും. ഇപ്പോൾത്തന്നെ ഓർഡറുകൾ ലഭിച്ചുകഴിഞ്ഞു. ഒരേക്കർ സ്ഥലത്തുനിന്ന് 20 കിൻറൽ വരെ പൂക്കൾ ഉൽപാദിപ്പിക്കാൻ കഴിയും. മറ്റ് കൃഷികളുടെ തകർച്ചയാണ് പുഷ്പ കൃഷിയിലേക്ക് കുറിച്ചിപ്പറ്റയിലെ കർഷകരെ അടുപ്പിച്ചത്. അൽപം ശ്രദ്ധിച്ചാൽ രണ്ടുമാസംകൊണ്ട് ഒരേക്കർ സ്ഥലത്തനിന്നു ഒരുലക്ഷം രൂപയോളം അറ്റാദായം ലഭിക്കും. വരണ്ട കാലാവസ്ഥയാണ് കൃഷിക്കനുയോജ്യം. രോഗ കീടബാധകളും കുറവാണ്. ഓണക്കാലത്ത് വയനാട്ടിലെ കർഷകർക്ക് മികച്ചരീതിയിൽ പൂകൃഷി ചെയ്ത് നേട്ടങ്ങൾ കൊയ്യാമെന്നും ഇവർ പറയുന്നു. MONWDL19 പുൽപള്ളി കുറിച്ചിപ്പറ്റയിലെ ചെണ്ടുമല്ലി തോട്ടത്തിൽ പ്രകാശൻ കാലംതെറ്റി കണിക്കൊന്ന പൂത്തു പുൽപള്ളി: ചിങ്ങമാസത്തിലും കണിക്കൊന്ന പൂക്കുന്നു. പുൽപള്ളി ആനപ്പാറയിലെ ചന്ദ്ര​െൻറ വീട്ടുമുറ്റത്തെ കൊന്നമരത്തിലാണ് പൂക്കൾനിറഞ്ഞ് നിൽക്കുന്നത്. മാനന്തവാടി എൻജിനീയറിങ് കോളജിലെ ജീവനക്കാരനായ ചന്ദ്ര​െൻറ വീട്ടുമുറ്റത്തെ കണിക്കൊന്ന മരം വിഷുക്കാലത്തും പൂവിട്ടിരുന്നു. നാലുമാസത്തിന് ശേഷം വീണ്ടും കൊന്നമരത്തിൽ പൂക്കൾ വിരിഞ്ഞത് വേറിട്ട കാഴ്ചയാവുകയാണ്. കാലാവസ്ഥ വ്യതിയാനമാവാം കാലംതെറ്റി കൊന്ന പൂത്തതെന്ന് കരുതുന്നു. MONWDL20 പുൽപള്ളി ആനപ്പാറയിലെ ചന്ദ്ര​െൻറ വീട്ടുമുറ്റത്ത് പൂത്ത കണിക്കൊന്ന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.