വയനാട്ടിൽ പൂകൃഷിക്കായി പ്രത്യേക കാർഷിക മേഖല- ^പ്ലാനിങ് ബോർഡ് വൈസ്​ ചെയർമാൻ

വയനാട്ടിൽ പൂകൃഷിക്കായി പ്രത്യേക കാർഷിക മേഖല- -പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രാരംഭഘട്ടത്തിൽ 1000 ഏക്കർ സ്ഥലത്ത് പൂകൃഷി വ്യാപിപ്പിക്കും കൽപറ്റ: വയനാടി​െൻറ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച് പൂകൃഷിക്കായി പ്രത്യേക കാർഷികമേഖല രൂപപ്പെടുത്തുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. സർക്കാർ ആരംഭിക്കുന്ന പ്രത്യേക കാർഷികമേഖല പദ്ധതിയുടെ ജില്ല ആസൂത്രണ ഭവനിൽ നടന്ന പ്രാരംഭ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പൂകൃഷിയുടെ സാധ്യതകൾ ആരായാനും പ്രാരംഭ ചർച്ചകൾക്ക് തുടക്കമിടാനുമായാണ് ആസൂത്രണ ബോർഡി​െൻറ നേതൃത്വത്തിൽ വിവിധ വകുപ്പുതലവന്മാരുടെ ഉന്നതതല യോഗം വിളിച്ചത്. വയനാട്ടിലെ ചില ഭാഗങ്ങൾ പൂകൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളകൾക്കുവേണ്ടി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ആ സ്ഥലങ്ങളെ ഉൾക്കൊള്ളിച്ച് സർക്കാറി​െൻറ നിലവിലുള്ള വിവിധ പദ്ധതികളുടെയും വിപണിയുടെയും ശേഖരണ സംവിധാനങ്ങളുടെയും സംയോജനം ഒരുക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാരംഭഘട്ടത്തിൽ 1000 ഏക്കർ സ്ഥലത്തെങ്കിലും പൂകൃഷി വ്യാപിപ്പിക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ പറഞ്ഞു. കൂടുതൽ ഉൽപാദനം, കൂടുതൽ ലാഭം, പ്രകൃതിക്കിണങ്ങിയ കൃഷിരീതി എന്നിവ മുറുകെപ്പിടിച്ചുള്ള സുസ്ഥിരമായ കൃഷിയാണ് സർക്കാർ േപ്രാത്സാഹിപ്പിക്കുകയെന്നും ഉപാധ്യക്ഷൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ബത്തേരി ബ്ലോക്കിലുള്ള ബത്തേരി, നെന്മേനി, അമ്പലവയൽ, നൂൽപുഴ, മീനങ്ങാടി പഞ്ചായത്തുകളും പനമരം ബ്ലോക്കിലുള്ള മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളും, പ്രിയദർശിനി എസ്റ്റേറ്റിനെയും മേഖലയിൽ ഉൾപ്പെടുത്തുന്നതുസംബന്ധിച്ച് ചർച്ചകൾ നടന്നു. കർഷകർക്ക് കൂടുതൽ ലാഭം നൽകുന്നതും വയനാട്ടിലെ മഴക്കുറവി​െൻറ പശ്ചാത്തലത്തിൽ വളർത്താവുന്നതുമായ ഇനങ്ങൾ കണ്ടെത്തി ആവശ്യമായ വിത്തിനങ്ങൾ എത്തിക്കുന്നതിന് അമ്പലവയലിലെ റീജനൽ അഗ്രിക്കൾചർ റിസർച് സ്റ്റേഷൻ റിസർച് അസോസിയേറ്റ് ഡയറക്ടർ എൻ.കെ. രാജേന്ദ്രനെ യോഗത്തിൽ ചുമതലപ്പെടുത്തി. മേഖലക്കാവശ്യമായ കൃഷി സ്ഥലം കണ്ടെത്തുക, കൃഷിക്കാരെ കണ്ടെത്തി കർഷകർക്കുള്ള ഹെൽത്ത് കാർഡ് വിതരണം പൂർത്തിയാക്കുക, പദ്ധതിയുടെ ഏകോപനം നടത്തുക തുടങ്ങിയ ചുമതല നിർവഹിക്കാനായി പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസറെ ചുമതലപ്പെടുത്തി. പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കി സെപ്റ്റംബർ 20ന് ആസൂത്രണ ബോർഡിന് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തണുപ്പുള്ള ഉയർന്ന പ്രദേശം, സബ് േട്രാപ്പിക്കൽ കാലാവസ്ഥ, ഇടത്തരം, ചെറുകിട കർഷകരുടെ സാന്നിധ്യം, കേരളത്തിലെമ്പാടുമുള്ള പൂ വിപണി, ഉയർന്ന വരുമാനം എന്നിവയാണ് ജില്ലയിൽ പൂകൃഷിക്ക് അനുയോജ്യമാക്കുന്ന ഘടകങ്ങളെന്ന് യോഗത്തിൽ കൃഷി ശാസ്ത്രജ്ഞരും ഗവേഷകരും അഭിപ്രായപ്പെട്ടു. കൃഷിക്കാവശ്യമായ ജലസേചനം, വിളഞ്ഞ പൂക്കളുടെ ശേഖരിക്കൽ, വിപണി കണ്ടെത്തി വിറ്റഴിക്കൽ എന്നിവക്കായി പ്രായോഗികമായ സംവിധാനം നടപ്പാക്കുമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. ആർ. രാമകുമാർ പറഞ്ഞു. ജെർബെറ, ഓർക്കിഡ്, മുല്ലപ്പൂ, ഹെലിക്കോണിയ തുടങ്ങിയ ഇനങ്ങൾ ഇവിടെ അനുയോജ്യമാണെന്ന് യോഗം വിലയിരുത്തി. ഒക്ടോബർ, നവംബർ മാസത്തോടെ കൃഷി ആരംഭിച്ച് വരുന്ന ഏപ്രിലിൽ വിളയെടുക്കുന്ന വിധത്തിൽ പ്രാരംഭഘട്ടം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൈടെക് ഫ്ലോറി വില്ലേജുകൾതന്നെ രൂപപ്പെടുത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. യോഗത്തിൽ ജില്ല കലക്ടർ എസ്. സുഹാസ് ആധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.എം. രാജു, പ്രിൻസിപ്പൽ അഗ്രിക്കൾചർ ഓഫിസർ ഷാജൻ തോമസ്, ജില്ല പ്ലാനിങ് ഓഫിസർ എൻ. സോമസുന്ദരലാൽ, ബന്ധപ്പെട്ട വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു. MONWDL24 സംസ്ഥാന ആസൂത്രണ ബോർഡി​െൻറ ആഭിമുഖ്യത്തിൽ ചേർന്ന പ്രത്യേക കാർഷിക മേഖലയുമായി ബന്ധപ്പെട്ട യോഗത്തിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ സംസാരിക്കുന്നു കൊതിയൂറും വിഭവങ്ങൾ ചൂടോടെ വിളമ്പി 'താളും തകരയും' കൽപറ്റ: കുടുംബശ്രീ ഒരുക്കിയ 'താളും തകരയും' ഭക്ഷ്യമേളയിൽ തുടക്കദിവസംതന്നെ വലിയ തിരക്ക്. മണമേറ്റാൽതന്നെ വായിൽ കൊതിയൂറുന്ന വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. വൻപയർ, ചേന, മത്തൻ, കാച്ചിൽ തുടങ്ങി വിവിധ കിഴങ്ങുവർഗങ്ങൾ കൊണ്ടുണ്ടാക്കിയ പുഴുക്കിന് മുളകിട്ട അയലക്കറി വാങ്ങാൻ ആളുകൾ തിങ്ങി. ചിലർക്ക് കുഞ്ഞിപ്പത്തിരിയും ചിക്കൻ കറിയുമായിരുന്നു പഥ്യം. സ്വാദൂറുന്ന 24 ഇനങ്ങളടങ്ങിയ ഭക്ഷണ മെനുവാണ് ഒമ്പത് കൗണ്ടറുകളിലായി ഒരുക്കിയിട്ടുള്ളത്. കലർപ്പില്ലാത്ത ചേരുവകൾ ചേർത്ത് വീട്ടിൽതന്നെയുണ്ടാക്കിയ പച്ചക്കറികൾകൊണ്ടാണ് വിഭവങ്ങളുണ്ടാക്കിയിരിക്കുന്നത്. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിൽ 21 മുതൽ 26 വരെയാണ് കൽപറ്റ വിജയ പമ്പ് പരിസരത്ത് 'താളും തകര'യും സംഘടിപ്പിച്ചത്. മുളകൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടവും പുൽപാ ചേർത്തുണ്ടാക്കിയ ഡെസ്കും തനത് സംസ്കാരത്തെ വിളംബരംചെയ്യുന്നു. വിവിധതരം പായസങ്ങളും കുടുംബശ്രീ ഉൽപന്നങ്ങളും അച്ചാറുകളും മേളയിൽ ലഭ്യമാണ്. എല്ലാ പഞ്ചായത്തിൽനിന്നുള്ള 24 സി.ഡി.എസുകളിൽനിന്നായി ഒമ്പതു വീതം യൂനിറ്റുകളാണ് ഭക്ഷണവിഭവങ്ങളുമായി മേളക്ക് എത്തുന്നത്. 26ന് നാടൻ എത്നിക് സദ്യയുമുണ്ടാകും. മേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്തും പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമനും ചേർന്ന് നിർവഹിച്ചു. MONWDL28 ജില്ല കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തിൽ കൽപറ്റയിൽ ആരംഭിച്ച പാരമ്പര്യ ഭക്ഷ്യമേള സ്പോട്ട് അഡ്മിഷൻ കൽപറ്റ: വയനാട് എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് എൻജിനീയറിങ് കോഴ്സുകളിൽ (ലാറ്ററൽ എൻട്രി) മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലുള്ള (മെക്കാനിക്കൽ സ്റ്റേറ്റ് മെറിറ്റ്-1, കമ്പ്യൂട്ടർ സയൻസ് മുസ്ലിം-1) ഓരോ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ 2017ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിദ്യാർഥികൾ അസ്സൽ ടി.സി, യോഗ്യത സർട്ടിഫിക്കറ്റ്, റാങ്ക് തെളിയിക്കുന്ന രേഖ, ജാതി സർട്ടിഫിക്കറ്റ് സഹിതം ചൊവ്വാഴ്ച ഉച്ചക്ക്12ന് കോളജിൽ ഹാജരാകണം. മറ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ എൻ.ഒ.സി ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ മുഴുവൻ ഫീസുമടച്ച് അഡ്മിഷൻ നേടണം. സംവരണ വിഭാഗം വിദ്യാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും. ഫോൺ: 04935 271261.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.