മടക്കിമല: മടക്കിമല പഴയ കെൽട്രോൺ മുക്കിൽ കള്ളുഷാപ് തുടങ്ങുന്നതിനെതിരെയുള്ള നാട്ടുകാരുടെയും പ്രദേശവാസികളുടെയും എതിർപ്പ് മറികടന്ന് കള്ളുഷാപ് തുടങ്ങിയ നടപടിയെ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അപലപിച്ചു. കള്ളുഷാപ് തുടങ്ങുന്നതിനുള്ള നീക്കത്തെ മനസ്സിലാക്കി ഇതിനെതിരെ എ.ഡി.എമ്മിനും മുട്ടിൽ പഞ്ചായത്ത് ഭരണ സമിതിക്കും മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി വാർഡ് മെംബർ ബബിത രാജീവെൻറ നേതൃത്വത്തിൽ പരാതി കൊടുത്തിരുന്നു. ഈ പരാതിയും എതിർപ്പും മാനിക്കാതെ കള്ളുഷാപ്തുടങ്ങുന്നതിന് ഒത്താശചെയ്ത് കൊടുത്ത അധികാരികളുടെ നടപടി അബ്കാരികളോടുള്ള മൃദുസമീപനമാണ് തെളിയിക്കുന്നതെന്നും യോഗം ആരോപിച്ചു. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം ഭീഷണിയായി മാറുന്ന കള്ളുഷാപ് പൂട്ടണമെന്നും അല്ലാത്തപക്ഷം എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പ്രതിഷേധ സമരങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് വടകര മുഹമ്മദ് യോഗം ഉദ്ഘാടനം ചെയതു. വാർഡ് പ്രസിഡൻറ് മുഹമ്മദലി മങ്കേറ്റിക്കര അധ്യക്ഷത വഹിച്ചു. അഡ്വ. എം.സി.എം. ജമാൽ, പി. കബീർ, പി. സിറാജുദ്ദീൻ, പി.പി. നൗഷാദ്, പി. റിയാസ്, കെ.ടി. യഹ്ഖൂബ്, പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് ചിറക്കൽ സ്വാഗതവും എൻ.ടി. ഹംസ നന്ദിയും പറഞ്ഞു. 400 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ സുൽത്താൻ ബത്തേരി: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. പഴയ വൈത്തിരി പള്ളത്ത് റഫീഖ് (19) ആണ് പിടിയിലായത്. ഓണത്തോടനുബന്ധിച്ച് എക്സൈസ് അസിസ്റ്റൻറ് കമീഷണർ പി.എ. ഹരിദാസെൻറ നിർദേശപ്രകാരം നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ബൈക്കിലെത്തിയ റഫീഖിനെ 400 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോെടയാണ് പെരിക്കല്ലൂരിൽെവച്ച് എക്സൈസ് അധികൃതർ ഇയാളെ പിടികൂടിയത്. കർണാടകയിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് റഫീഖ് എക്സൈസിനോട് പറഞ്ഞു. MONWDL25 റഫീഖ് MONWDL26 പിടിച്ചെടുത്ത കഞ്ചാവ് യൂത്ത് ലീഗ് പ്രതിഷേധപ്രകടനം കൽപറ്റ: സർക്കാർ ഭൂമി ൈകയേറി റിസോർട്ട് നിർമിച്ച മന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതാക്കളെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കൽപറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായിൽ, ജില്ല പ്രസിഡൻറ് കെ. ഹാരിസ്, വി.എം. അബൂബക്കർ, ജാസർ പാലക്കൽ, കെ.എം തൊടു മുജീബ്, സി.ടി. ഉനൈസ്, സി.എച്ച്. നൂരിഷ, സി.ഇ. ഹാരിസ്, സൈതലവി, കെ. റഹനീഫ് മേപ്പാടി, ജൗഹർ പി.എം, ബഷീർ പഞ്ചായര, അസീസ് അമ്പിലേരി, ലത്തീഫ് നെടുങ്കരണ, ഗദ്ദാഫി റിപ്പൺ, സലാം മുണ്ടേരി, സി.കെ. നവാസ്, ഹബീബ് മുട്ടിൽ, റജീഷലി, ഷഫീഖ് മുട്ടിൽ, പി.പി. ഷൈജൽ, ഷംസുദ്ദീൻ പൊഴുതന, മുനീർ മേൽമുറി, ഷാജി വൈത്തിരി എന്നിവർ നേതൃത്വം നൽകി. MONWDL27 മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതാക്കളെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കൽപറ്റയിൽ നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.