താമരശ്ശേരി: ദേശീയപാതയിൽ ചുരത്തിൽ ഇന്നലെയും രണ്ട് അപകടങ്ങൾ. ഏഴാം വളവിൽ ചാണകപ്പൊടി കയറ്റിവരുകയായിരുന്ന ലോറി റോഡിലെ കുഴിയിൽ ചാടി മറിഞ്ഞു. തിങ്കളാഴ്ച പുലർച്ച രണ്ടരയോടെയാണ് അപകടം. വയനാട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരുകയായിരുന്നു ലോറി. ട്രാഫിക് െപാലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ചാണകപ്പൊടി മാറ്റിയശേഷം പുലർച്ചയോടെയാണ് ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ചിപ്പിലിത്തോട് കണ്ടെനയ്നർ ലോറി റോഡരികിലെ കാനയിൽ ചാടി മറിഞ്ഞതും ഗതാഗതതടസ്സമുണ്ടാക്കി. റോഡിെൻറ തകർച്ച മൂലം ഓരോ ദിവസവും നിരവധി വാഹനങ്ങളാണ് ചുരത്തിൽ അപകടത്തിൽ പെടുന്നത്. ഞായറാഴ്ച പുലർച്ച മൂന്നരയോടെ ചുരം മൂന്നാം വളവിൽ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്കാനിയ ബസ് റോഡിലെ കുഴിയിൽ കുടുങ്ങി മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.