ചന്ദനമരം മുറിച്ച് കടത്തിയ സംഭവം: രണ്ടു പേർ അറസ്​റ്റിൽ

പ്രതികളിൽനിന്ന് അഞ്ചു കിലോ ചന്ദനം കണ്ടെടുത്തു സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽനിന്നു ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് നിരപ്പേൽ രാജൻ (48), ബത്തേരി ചുള്ളിയോട് താന്നിക്കാട്ട് മാനുപ്പ (കുഞ്ഞിമൂസ--60) എന്നിവരെയാണ് കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ അജയഘോഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 23-ന് കുപ്പാടി ഫോറസ്റ്റ് ഡിപ്പോ പരിസരത്തുനിന്നു രണ്ട് ചന്ദന മരങ്ങൾ മോഷണംപോയ കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ കേസ് അന്വേഷിച്ചുവരുകയായിരുന്നു. ഇതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് രാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ കേസി​െൻറ ചുരുളഴിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് മാനന്തവാടി അഞ്ചാം മൈൽ സ്വദേശികളും സഹോദരങ്ങളുമായ ജംഷീർ, ബഷീർ എന്നിവർ പിടിയിലാവാനുണ്ട്. കൊടുവള്ളി സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ബഷീറി​െൻറ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും മാനുപ്പയിൽ നിന്നുമായി അഞ്ച് കിലോ ചന്ദനം കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജംഷീറി​െൻറ ഒരു സ്കൂട്ടറും കൊടുവള്ളി സ്വദേശിയുടെ ഒരു കാറും മോഷണത്തിനുപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി ജെ.സി.എം (രണ്ട്) കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. അടുത്തകാലത്ത് ജില്ലയിൽ നടന്ന ചന്ദനം മോഷണ കേസുകളിൽ ഇവർക്കുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. ശശികുമാർ, സെഷൻ ഫോറസ്റ്റ് ഓഫിസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. വിപിൻദാസ് , കെ. മനോജ്, പി.െഎ. സഹദേവൻ, മണികണ്ഠൻ, ശശി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ടാഴ്ച മുമ്പ് ബത്തേരി റേഞ്ചിലെ ചുണ്ടപ്പാടിയിൽ ഏഴു ചന്ദനമരങ്ങൾ മുറിച്ചുകടത്തിയിരുന്നു. ഇതിലെ പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാണ്. MONWDL29 പിടിയിലായ പ്രതികളും കണ്ടെടുത്ത ചന്ദനവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.