കോഴിക്കോട്: ഇൗ കുഞ്ഞുപ്രായത്തിൽ മെഹ്സിൻ അനുഭവിച്ചുതീർത്ത വേദനകൾക്ക് സമാനതകളില്ല. പൊക്കുന്ന് പറയനിലംപറമ്പ് മുദ്ദസ്സിർ-സറീന ദമ്പതികളുടെ മൂത്തമകൻ മെഹ്സിന് ജന്മനാ മലമൂത്ര വിസർജനത്തിന് തടസ്സമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലും മണിപ്പാൽ ആശുപത്രിയിലും നടത്തിയ ശസ്ത്രക്രിയകളെ തുടർന്ന് മലവിസർജനത്തിന് പരിഹാരം കാണാനായി. അപ്പോഴും മൂത്രം ഒഴിഞ്ഞുപോവാതെ വേദന തിന്നുകയായിരുന്നു ഇൗ പിഞ്ചുകുട്ടി. എട്ടു ലക്ഷത്തോളം രൂപ ചെലവുവരുന്ന നാലാമെത്ത ശസ്ത്രക്രിയക്കായി വെല്ലൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഉള്ളതെല്ലാം വിറ്റ് മകനെ ചികിത്സിപ്പിച്ച മുദ്ദസ്സിറിെൻറ മുന്നിൽ മറ്റ് വഴികളൊന്നുമില്ലായിരുന്നു. തുടർന്നാണ് 'മാധ്യമം' ഇവരുടെ ദുരവസ്ഥ സംബന്ധിച്ച് വാർത്ത നൽകിയത്. തുടർന്ന് സുമനസ്സുകൾ മെഹ്സിെൻറ ചികിത്സക്കായി സഹായമെത്തിക്കുകയായിരുന്നു. പി. സിക്കന്തർ ചെയർമാനും എം.കെ. അബ്ദുൽ കരീം കൺവീനറുമായ കമ്മിറ്റിയാണ് ചികിത്സ സഹായത്തിന് നേതൃത്വം നൽകിയത്. അവസാന ശസ്ത്രക്രിയയോടെ മെഹ്സിെൻറ പ്രയാസത്തിന് ഏറെ ആശ്വാസമായി. എന്നാൽ, താമസിക്കാനൊരിടമില്ലാതെ വാടക വീടുകളിൽ കഴിയുകയാണ് ഇപ്പോൾ ഇൗ കുടുംബം. വീട് നിർമാണത്തിനായി സ്വരൂപിച്ച തെൻറ ഗൾഫ് ജീവിതത്തിെൻറ മുഴുവൻ സമ്പാദ്യവും മുദ്ദസ്സിർ മകെൻറ ചികിത്സക്കായി ചെലവിട്ടുകഴിഞ്ഞു. ചികിത്സ സഹായ കമ്മിറ്റി മെഹ്സിനും സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും അന്തിയുറങ്ങാനൊരു ഇടമൊരുക്കാനുള്ള ശ്രമത്തിലാണ്. പെരുമണ്ണ പാറമ്മൽ മൂന്ന് സെൻറ് സ്ഥലം വിലക്ക് വാങ്ങി വീട് നിർമാണം തുടങ്ങിയിട്ടുണ്ട്. അടിയന്തരമായി കിണർ നിർമിക്കേണ്ടതുണ്ട്്. കഴിഞ്ഞദിവസം ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ് വീടിന് തറക്കല്ലിട്ടു. പി. സിക്കന്തർ, കെ.എ. റഹീം, പി. കുഞ്ഞോയി, എം.കെ. അബ്ദുൽ കരീം എന്നിവർ പെങ്കടുത്തു. വീട് നിർമാണത്തിനും ചികിത്സക്കുമായി എസ്.ബി.െഎ മാങ്കാവ് ബ്രാഞ്ചിൽ 67360382593 (IFSC SBIN0070535) എന്ന നമ്പറിൽ അക്കൗണ്ട് നിലവിലുണ്ട്. ഫോൺ: 9447084722.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.