കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജില്ലതലം നവംബർ നാല്, അഞ്ച് തീയതികളിൽ മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹൈസ്കൂളിൽ നടക്കും. ഇതിെൻറ ഭാഗമായി ഗൈഡുമാരായ അധ്യാപകർക്കുള്ള ഏകദിന ശിൽപശാല പ്രഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജില്ല വിദ്യാഭ്യാസ ഓഫിസർ ടി.കെ അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ നീമ, പി. രമേഷ് ബാബു, സിറ്റി എ.ഇ.ഒ ജനാർദനൻ എന്നിവർ സംസാരിച്ചു. ജില്ല കോഒാഡിനേറ്റർ ഡോ. എൻ. സിജേഷ് സ്വാഗതവും എൻ.ജി.സി കോഒാഡിനേറ്റർ എം.എ. ജോൺസൺ നന്ദിയും പറഞ്ഞു. ഡോ. അബ്ദുൽ ഹമീദ് സാങ്കേതിക സെഷൻ അവതരിപ്പിച്ചു. 'ശാസ്ത്രവും സാങ്കേതികതയും നൂതനമാർഗങ്ങളും സുസ്ഥിരവികസനത്തിന്' എന്ന മുഖ്യവിഷയത്തിലും പ്രകൃതിവിഭവക്രമീകരണം, ഭക്ഷണവും കൃഷിയും, ഉൗർജം, ആരോഗ്യവും വൃത്തിയും പോഷണവും, ജീവിതശൈലിയും ഉപജീവനമാർഗങ്ങളും, ദുരന്തനിവാരണം, പരമ്പരാഗത അറിവുകൾ തുടങ്ങിയ ഉപവിഷയങ്ങളിലും േപ്രാജക്ടുകൾ അവതരിപ്പിക്കാം. അടുത്ത മാസങ്ങളിൽ ഗൈഡ് അധ്യാപകരുടെ മേൽനോട്ടത്തിൽ അഞ്ചു വിദ്യാർഥികൾ വീതം ചേർന്ന് തയാറാക്കുന്ന പ്രോജക്ടുകളുടെ അവതരണമാണ് ബാലശാസ്ത്ര കോൺഗ്രസിൽ നടക്കുക. സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടുന്ന കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് േഗ്രസ് മാർക്ക് ലഭിക്കും. ഫോൺ: 9495528091
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.