ഏഴാമത്തെ കാരുണ്യഭവനം മാളുവിന്; മാതൃകയായി എം.എ.എം.ഒ കോളജ്

മുക്കം: സ്വന്തമായി കിടപ്പാടമില്ലാതെ ദുരിതജീവിതം നയിക്കുന്നവർക്ക് മണാശ്ശേരി എം.എ.എം.ഒ കോളജി​െൻറ കാരുണ്യഹസ്തം. ഏഴാമതായി പണിപൂർത്തീകരിച്ച ഭവനം കോളജിനു സമീപത്തെ പന്നൂളി കോളനിയിൽ താമസിക്കുന്ന മാളുവി​െൻറ കുടുംബത്തിനാണ് നൽകുക. വർഷങ്ങൾക്കുമുമ്പ് ഭർത്താവ് മരിച്ച മാളുവിന് പ്ലസ് ടുവിന് പഠിക്കുന്ന മകളും നാലാം തരത്തിൽ പഠിക്കുന്ന മകനുമാണുള്ളത്. കോളജിലെ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളുടെയും അധ്യാപകരുടെയും ആത്മാർഥ പ്രവർത്തനംകൊണ്ടാണ് 'ഹോം ഫോർ ഹോം ലെസ്' എന്ന ഭവനപദ്ധതി നടപ്പാക്കുന്നത്. അഞ്ചു ലക്ഷത്തോളം ചെലവിൽ പണി പൂർത്തിയാക്കിയ വീടി​െൻറ നിർമാണത്തിന് മുക്കം മേഖലയിലെ നിരവധി പേരാണ് സഹായം നൽകിയത്. പൂർവ വിദ്യാർഥികളും സഹായം നൽകുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ വീടി​െൻറ താക്കോൽ കുടുംബത്തിന് കൈമാറുമെന്ന് പ്രോഗ്രാം കൺവീനർ ഡോ. ടി.സി. സൈമൺ, പ്രോഗ്രാം ഓഫിസർ ഒ.എം. അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയാവും. മുക്കം നഗര സഭ ചെയർമാൻ കുഞ്ഞൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. കലിക്കറ്റ് സർവകലാശാല റജിസ്ട്രാർ ഡോ. അബ്ദുൽ മജീദ്, യൂനിവേഴ്സിറ്റി എൻ.എസ്.എസ് കോഒാഡിനേറ്റർ വത്സരാജൻ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.