ദലിത്​ പെൺക​ുട്ടിയെ പീഡിപ്പിച്ച കേസ്​: ​പ്രതി ഇരയുടെ സഹോദരിയെയും പീഡിപ്പിച്ചു

കുന്ദമംഗലം: പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ മാസങ്ങൾക്കുമുമ്പ് പീഡിപ്പിച്ചതിന് റിമാൻഡിലായ പ്രതി, പെൺകുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെയും പീഡിപ്പിച്ചതായി പരാതി. റിമാൻഡിൽ കഴിയുന്ന കുന്ദമംഗലം ശിവഗിരി ഉള്ളാട്ട് ചാലിൽ മുരളിയെ ഇൗ കേസുമായി ബന്ധപ്പെട്ട് പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ചൈൽഡ്ൈലൻ പ്രവർത്തകർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ പ്രായപൂർത്തിയാവാത്ത ബന്ധുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വയസ്സുകാരിയായ മൂത്ത കുട്ടിയുടെ മൊഴിപ്രകാരം മാസങ്ങൾക്കുമുമ്പ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ രംജിത്ത് വയനാട്, മുസമ്മിൽ പൈമ്പാലശ്ശേരി, മുരളി ശിവഗിരി, കുട്ടിയുടെ പിതാവ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഒപ്പം ഇതുമായി ബന്ധപ്പെട്ട് കാക്കൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസും മെഡിക്കൽ കോളജ് സ്റ്റേഷൻ, താമരശ്ശേരി സ്റ്റേഷൻ എന്നിവയിൽ ഒാേരാ കേസു വീതവും രജിസ്റ്റർ ചെയ്തിരുന്നു. പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. സഹോദരികൾ ഇരുവരും ഇപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണുള്ളത്. നോർത്ത് അസി. കമീഷണർ പൃഥ്വീരാജിനാണ് കേസന്വേഷണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.